Tuesday, October 29, 2013

ഒരപകടം

   നവംബര്‍ 27 നു രാത്രി ഞാനും എന്റെ ഭാര്യ വിക്ടോറിയ  യും കണ്ണൂരില്‍ നിന്നും കൊഴികോട് പോവുകയായിരുന്നു സമയം രാത്രി പതിനൊന്നു മണി ആയിക്കാണും  എന്നെ ഓവര്‍ ടേക്ക് ചെയ്തു ഒരു ബുള്ളറ്റ് കടന്നു പോയി .

ഒരു ബുള്ളറ്റു പ്രേമി ആയതിനാല്‍ ഞാനത് നന്നായി ശ്രദ്ധിച്ചിരുന്നു . ഒരു ഫോര്‍ രാജി സ്ട്രഷന്‍  ബുള്ളറ്റ് എന്റെ  കാറിന്റെ മീറ്ററില്‍ അറുപതാണ് വേഗം ബുള്ളറ്റ് എഴുപതിനും മുകളില്‍ ആയിരിക്കും ആ വണ്ടിയുടെ പുറകിലിരുന്നയാല്‍ കൈ കൊണ്ട് കാണിച്ച സിഗ്നല്‍ എന്തായിരുന്നോ ആവൊ ...?പിന്നീട് എന്നെ രണ്ടു വണ്ടികള്‍ ഓവര്‍ ടേക്ക്  ചെയ്തു ഒരു ടവേരയയിരുന്നു അടുത്തത് ഞാന്‍ കാണുന്നത് നൂറു മീറ്ററോളം അകലെ വെളിച്ചത്തിന്റെ ഒരു മലക്കം മറിച്ചാല്‍ ആയിരുന്നു എന്റെ വണ്ടി അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഇതായിരുന്നു  റോഡരുകില്‍ ചോരയില്‍ കുളിച്ച ഒരാള്‍ മുഖം മുഴുവന്‍ ചോര.
അയാള്‍ ധരിച്ച താടി കവര്‍ ചെയ്യാത്ത ഹെല്‍മെറ്റ്‌ അഴിഞ്ഞു കിടക്കുന്നു .ചിലപ്പോള്‍ ചിന്‍സ്ട്രാപ് ധരിചിട്ടുണ്ടാവില്ല

 ... മറ്റൊരാള്‍ കുറച്ചപ്പുറം കമിഴ്ന്നു കിടക്കുന്നു ,  കൂര്‍ക്കം വലിപോലെ ആയാസപ്പെട്ട ശ്വാസത്തിന്റെ ശബ്ദം..................
 റോഡിനു നടുവിലെ ചെറിയ ദിവൈടരില്‍ തട്ടി തെറിച്ചതാണോ....? 
അറിയില്ല .....


        ഞാനും ഭാര്യയും വിചാരിച്ചാല്‍ എടുത്തു വണ്ടിയില്‍ കയറ്റാന്‍ പറ്റില്ല 

  ഞങ്ങളുടെ മുന്നിലൂടെ കടന്നു വന്ന വാഹനങ്ങളെ ഞങ്ങള്‍ കൈനീട്ടി നിര്‍ത്താന്‍ ശ്രമിച്ചു ചിലര്‍ സ്ലോ ആക്കി രംഗം നോക്കി വണ്ടി വിടുന്നു ആരെങ്കിലും എന്റെ വണ്ടിയില്‍ കയറ്റി തന്നാല്‍ മതിയായിരുന്നു .
ആള്‍ക്കാരുടെ മനോഭാവം മറാത്തതെന്താ ചിലപ്പോള്‍ നമുക്ക് ഒരു പാട് ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വന്നേക്കും 
 പക്ഷെ അതൊരിക്കലും പരുക്കേറ്റു കിടക്കുന്നയാളിന്റെ ജീവനോളം വരില്ല  ..
 പോലീസിനെ വിളിക്കാന്‍ നോക്കുമ്പോള്‍ 100 തിരക്കിലാണെന്ന് ഇനി അഥവാ കിട്ടിയാല്‍ ഞാനെവിടെ എന്ന് പറഞ്ഞു കൊടുക്കാന്‍ ഈ സ്ഥലത്തിന്റെ പേരും അറിയില്ല കൊല്ലത്തിനു തൊട്ടു മുന്നേയാണ്‌  .ഒടുവില്‍ ഞാന്‍ രണ്ടും കല്പിച്ചു റോഡില്‍ കയറി നിന്നു
 ഭാഗ്യത്തിന് വന്നത് ഒരു പോലീസ് ബസ്‌ ആയിരുന്നു നിറയെ കണ്ണൂരില്‍മുഖ്യ മന്ത്രി യുടെ പ്രോഗ്രാം മിനു പോയി വരുന്ന പോലീസുകാരും ബാക്കിയെല്ലാം അവര്‍ ചെയ്തു ......ഒരു നല്ല ഹെല്‍മറ്റ് ഉണ്ടായിരുന്നേല്‍ അയാളുടെ പരുക്കിന്റെ ആഖാതം കുറ യുമായിരുന്നു ....വേഗത ഒരു അമ്പതു ആയിരുന്നേല്‍ .......ഹെല്‍മറ്റിന്റെ ചിന്‍ സ്ട്രാപ് ഇടുന്നതില്‍ ഞാനൊരു മടിയനായിരുന്നു ഇനി ഞാനത് നിര്‍ബന്ധമാക്കി ...

12 comments:

 1. I had just commented this here-

  http://elakkadans.blogspot.hk/2013/10/blog-post_28.html

  അല്ലെങ്കില്‍ എന്തിനു മന്ത്രിമാര്‍ക്ക് മാത്രമാക്കുന്നു... എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിക്കൂടെ....കേരളത്തിലുള്ള ജനങ്ങളെല്ലാം ഹെല്‍മെറ്റ്‌ ധരിച്ചുകൊണ്ടങ്ങനെ നടക്കട്ടെ... പിന്നെ ഒരു പ്രശ്നവുമുണ്ടാകില്ല.... കല്ലേറ് കിട്ടിയാലോ, തലയില്‍ തേങ്ങാ വീണാലോ, കെട്ടിടം പൊളിഞ്ഞുവീണാലോ തലയ്ക്ക് അടി കിട്ടിയാലോ എന്തിനധികം പറയുന്നു, ആകാശം ഇടിഞ്ഞുവീണാല്പ്പോലും ഒന്നും പേടിക്കാനില്ല.....ഹെല്‍മെറ്റില്ലാതെ ഒറ്റയൊരുത്തന്‍ പോലും വീടിന്റെ പടിക്ക് പുറത്തിറങ്ങരുത്...

  ഹ ഹ ഹ
  കാര്യമൊക്കെ ശരിയാ
  പക്ഷെ വണ്ടി ഓടിക്കുമ്പോൾ ഒരു ഹെല്മെറ്റ് തലയിൽ ഉള്ളത് നല്ലതാ കേട്ടൊ.

  നമ്മുടെ ശരീരം പടച്ചോൻ ഉണ്ടാക്കിയത് സാധാരണ നടക്കുമ്പൊഴൊ ഓടുമ്പൊഴൊ ഒക്കെ വീണാൽ പ്രശ്നം വലിയതായുണ്ടാകാത്ത രീതിയിലാ

  അല്ലാതെ 40 -60 -80 കിലോമീറ്റർ സ്പീഡിൽ ഇടിക്കാനല്ല

  and now this post.

  ReplyDelete
  Replies
  1. പണ്ട് സിംഗപ്പൂരില്‍ ലിഫ്റ്റില്‍ ഇവിടെ മൂത്രമോഴിക്കാരുതെന്നു എഴുതി വെക്കാരുണ്ടയിരുന്നുവത്രേ..... .....പല അപകടകരമായ കാര്യങ്ങളും ഒരു മുന്‍കരുതലുകളും സ്വീകരിക്കാതെ ചെയ്യുന്നതിനെ ധീരതയായി കാണാന്‍ പറ്റുമോ ?...ശബ്ദം കൂടിയ മെഷിനരികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ചെവി മൂടുന്ന ഈയര്‍ പ്ലഗ് ഉപയോഗിക്കുന്നത് ചിത്രതിലല്ലാതെ ഞാന്‍ കണ്ടിട്ടിലാ .....സേഫ്ടി ബെല്‍റ്റ്‌ എന്നൊരു സാധനം കേരളത്തില്‍ എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടോ ?...ഓടകളും അത് പോലുള്ള മാലിന്യങ്ങളും തികച്ചും നഗ്നമായ കൈ കാലുകളുമായി വൃത്തി ആക്കുന്നവരെ ഇന്ത്യയില്‍ എവിടെ ചെന്നാലും കാണാന്‍ പറ്റും ..ഇതിനെ ഒക്കെ വ്യക്തി സ്വാതന്ത്രം എന്നല്ല വിവരക്കേട് എന്ന് തന്നെയാണ് പറയേണ്ടത് ... ഇനിയാര്‍ക്കെങ്കിലും അതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ ഗവേര്‍ന്മേന്റും നമ്മളും ബാധ്യസ്ഥരാണ് ......privension is better than cure ennalle ...?

   Delete
 2. " മറ്റൊരാള്‍ കുറച്ചപ്പുറം കമിഴ്ന്നു കിടക്കുന്നു , കൂര്‍ക്കം വലിപോലെ ആയാസപ്പെട്ട ശ്വാസത്തിന്റെ ശബ്ദം.................."
  Sign of Danger Very sorry to hear :(

  ReplyDelete
  Replies
  1. അതെന്താ...? ശ്വാസ കോശവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം പറ്റിക്കാണും അല്ലെ ?

   Delete
  2. അല്ല പോണ്ടൈൻ ഹെമറേജ് - മസ്തിഷ്കത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മിക്കവാറും പോയിക്കാണും - അതാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

   Delete
 3. ഹെല്‍മറ്റ് വയ്ക്കാതിരിയ്ക്കാന്‍ നൂറ് കാരണങ്ങലുണ്ടാവാം
  എന്നാല്‍ ഒറ്റക്കാരണം മതി അത് വേണമെന്ന് വയ്ക്കാന്‍- ജീവന്‍

  ReplyDelete
  Replies
  1. അതെ അജിതെട്ടാ മുന്‍പൊരിക്കല്‍ എന്റെ കുടജാദ്രി ബൈക്ക് യാത്രയിലെ വീഴ്ചയില്‍ വിക്ടോറിയ ധരിച്ച ഹെല്മെടിലെ പോറല്‍ ഞാന്‍ ശരിക്കും ശ്രദ്ധിച്ചിരുന്നു .അത് വെറും നഗ്നമായ തലയിലായിരുന്നെങ്കില്‍ വലിയൊരു മുറിവായേനെ .......

   Delete
 4. ഇരുചക്രവാഹനങ്ങളുടെ പിറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കണം.ഇതിനായി നിയമം കൊണ്ട് വരിക.സൈക്കിളിൽ യാത്ര ചെയ്യുന്നവർക്കും ഹെല്‍മെറ്റ്‌ ആവശ്യമാണ്.സാധാരണക്കാരും ഇടത്തരക്കാരും ആണ് കൂടുതലും ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത് .സമ്പന്നൻമാർ സഞ്ചരിക്കുന്നത് തീർച്ചയായും കാറുകളിൽ തന്നെ. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ അപകടത്തിൽപെട്ടാൽ /മരണമടഞ്ഞാൽ തരുന്നത് ഒരു കുടുംബം മുഴുവനുമാണ് . സ്റ്റേറ്റിന്റെ കടമയാണ് പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കുക എന്നത്. http://malayalatthanima.blogspot.in/2013/10/blog-post_9054.html

  ReplyDelete
  Replies
  1. സ്വന്തം ശരീരത്തോടും വേണ്ടപ്പെട്ടവരോടും കൂടി ചെയ്യുന്ന ഉത്തരവാദിത്വവും കടമയുമാണ് ഹെല്‍മെറ്റ്‌ ധരിക്കല്‍ എന്ന് മാത്രം ഓര്‍ക്കുക .......അല്ലെ ജോമി ..?

   Delete
 5. നന്നായിരിക്കുന്നു അനിലേട്ടാ... ആപത്തില്‍ പെടുന്നവനെ സഹായിക്കുന്നിടത്ത് ആണ് യഥാര്‍ത്ഥ ദൈവീകത എന്ന് വിശ്വസിക്കുന്ന ഒരു ജനസമൂഹത്തിന്‍റെ പ്രതിനിധി ആയി നമുക്കെല്ലാം മാറാം. താങ്കളുടെ ഈ അനുഭവം മറ്റുള്ളവര്‍ക്ക് ഒരു മാര്‍ഗ നിര്‍ദ്ദേശം ആവട്ടെ...

  ReplyDelete