Friday, January 9, 2015

ഇന്ത്യ മുഴുവനായി ഒന്ന് ചുറ്റി വരാന്‍ പറ്റുന്ന തരത്തില്‍ ഒരു യാത്ര പ്ലാന്‍ ചെയ്യുന്നു .

ഇന്ത്യ മുഴുവനായി ഒന്ന് ചുറ്റി വരാന്‍ പറ്റുന്ന തരത്തില്‍ ഒരു ബൈക്ക്  യാത്ര പ്ലാന്‍ ചെയ്യുന്നു .

  1.  29 സംസ്ഥാനങ്ങളും 6 Union tertiary കളും (ലക്ഷദ്വീപ് അന്ടമാന്‍ ഒഴികെ) സ്പര്‍ശിക്കുന്ന യാത്ര 90 -100 ദിവസം കൊണ്ട് തീര്‍ക്കാനാണ് പ്ലാന്‍ ചെയ്യുന്നത് 25000 മുതല്‍ 33000 കിലോമീറ്റര്‍ വരെ യാത്രക്ക് ദൈര്‍ഘ്യം പ്രതീക്ഷിക്കുന്നു.  താമസം പരമാവധി ചെലവ് കുറഞ്ഞ സ്ഥലങ്ങളില്‍ ഉദ്ദേശിക്കുന്നു.

 യാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെയും നിര്‍ദേശങ്ങളും സഹായങ്ങളും  തരാന്‍ സാധിക്കുന്നവരുടെയും അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത്   
പ്രധാന ലക്ഷ്യങ്ങള്‍
1.       കന്യാകുമാരി
2.       ഡല്‍ഹി
3.       ലെ ,ലഡാക്ക് ,കാര്‍ഗില്‍
4.       ആഗ്ര
5.       ഗയ 
6.       നേപാള്‍
7.       വാഗാബോര്ടെര്‍
8.       ഗോള്‍ഡെന്‍ ടെമ്പിള്‍ 
9.       വൈരവെല്‍ (ഗുജറാത്ത്‌ )
10.   അജന്ത , എല്ലോറ
11.   എലിഫെന്റ് കേവ്
തയ്യാറെടുപ്പ്
1.       മാനസികമായ തയ്യാറെടുപ്പ്
2.       ശാരീരികമായ തയ്യാറെടുപ്പ്
3.       നിര്‍ബന്ധമായും ഇന്ഷുറന്സ് ചെയ്യണം ആക്സിടെന്റ്റ് പരുക്കുകള്‍ ,മരണം എന്നിവക്കെതിരെ ചെയ്യാന്‍ പറ്റുന്നവ
4.       എത്തുന്ന സ്ഥലങ്ങളില്‍ താമസം,ഭക്ഷണം എന്നിവയ്ക്ക് സഹായിക്കാന്‍ സാധിക്കുന്നവരുടെ (സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഓണ്‍ ലൈന്‍ സൌഹൃദങ്ങള്‍ ) ലിസ്റ്റ് തയ്യാറാക്കണം
5.       താമസിക്കാന്‍ പറ്റുന്ന ചെലവ് കുറഞ്ഞ സംവിധാനങ്ങള്‍ അന്വേഷിക്കണം (ആശ്രമങ്ങള്‍ , ഹോസ്ടലുകള്‍ ,ബുദ്ധ വിഹാരങ്ങള്‍ , ടെന്റ് കെട്ടി താമസിക്കാന്‍ പറ്റുന്ന സ്ഥലം etc….)
6.       യാത്ര സ്പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ സഹായം സ്വീകരിക്കുന്നതാണ്
7.       യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സാധിക്കുമെങ്കില്‍  പരമാവധി മൂന്നു ദിവസം വരെ ബൈക്കില്‍ സഹയാത്രികനായി പാതി വഴിയില്‍ നിന്നും ചേരാവുന്നതാണ് (മുന്‍കൂട്ടി അറിയിക്കേണ്ടതാണ്). ബൈക്കോട് കൂടി വരുന്നവര്‍ക്ക് അങ്ങനെ ഒരു നിബന്ധന ഇല്ല
8.       Face book പേജു തുറക്കുന്നുണ്ടാവും യാത്രയുടെ വിവരങ്ങള്‍, ഫോട്ടോ മുതലായവ അപ്പപ്പോള്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ടാവും
9.        
പൊതു നിയമങ്ങള്‍
1.       യാത്രയില്‍ മദ്യപാനം പുകവലി കര്‍ശനമായി നിരോധിച്ചിരിക്കുന്നു (താമസിക്കുന്ന സ്ഥലങ്ങളില്‍ അനുവദനീയമെങ്കില്‍ വിരോധമില്ല )
2.       ഹെല്‍മെറ്റ്‌ നിര്‍ബന്ധമാണ്‌
3.       പരമാവധി 70 കിലോമീറ്റര്‍ വേഗത
4.       രാവിലെ അഞ്ചു മണിക്ക് യാത്ര തുടങ്ങാം. രാത്രി യാത്ര ഇല്ല
5.       താമസിക്കുന്ന ഇടങ്ങളില്‍ 8  മണിയോടെ മുറിയില്‍ എത്തേണ്ടതാണ്
ചിലവുകള്‍
1.       ഇന്ധനചിലവ്       60000
2.       ഭക്ഷണ ചെലവ്      20000
3.       താമസം            30000
4.       അല്ലറ ചില്ലറ       20000
കയ്യില്‍ കരുതേണ്ട സാധനങ്ങള്‍
1.       റയിന്‍ കോട്ട്
2.       Sleeping bag
3.       ടെന്റ്
4.       ക്യാമറ and memory cards &reader
5.       GPS
6.       Mob Charger
7.       Camera charger
8.       Glouse
9.       Googl’s
10.   Maps
11.   Passport Driving license  and other proofs
12.   Helmet
13.   Wind cheater
14.   Stove
15.   Water carrier or a can (this may be use fuel carrier)
16.   Shaving set
17.   Three pair dress
18.   Knife
19.   Medical details ,and personal details
20.   Torch ,notebook and pen
21.   Tool kit (spanner screw driver etc…)
22.   5 mtr small plastic rope
23.   First aid and adequate medicines
24.   Food (biscut,nuts ,dry fruits,water)

ബൈകിനു വരുത്തേണ്ട മാറ്റങ്ങള്‍
1.       ലഡാക്ക് കാരിയര്‍
2.       മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്
3.       LED EMARGENCY LIGHT SETTINGS
4.       എക്സ്ട്രാ നമ്പര്‍ പ്ലേറ്റ് (ബാക്ക് )
5.       Extra fog  light settings  and horn

 Nb: നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു





30 comments:

  1. valare nalla post.. :) all the best for the journey.. ee bike charger socket enghaneya vekkane?

    ReplyDelete
  2. അത് വളരെ സിമ്പിള്‍ ആണ് . നമ്മുടെ വണ്ടിയുടെ 12 വോള്‍ട്ട് ബാറ്ററിയില്‍ നിന്നും എടുത്തു വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഒരു ഹോല്ടെര്‍ ഫിറ്റു ചെയ്താല്‍ മതിയാവും വാഹനങ്ങളില്‍ ഉപയോഗിക്കുന്ന തരം ചാര്‍ജേര്‍ വിപണിയില്‍ ധാരാളമുണ്ടല്ലോ

    ReplyDelete
  3. ആശംസകള്‍ അനില്‍...

    ReplyDelete
  4. ആശംമസകൾ--ഈസ്റ്റ്‌ കോസ്റ്റ് റോഡ്‌, ലേ-മനാലി റോഡ്‌ എന്നിവ തീര്ച്ചയായും പ്ലാനിൽ പെടുത്തുക.കഴിയുന്നതും ജൂണിൽ തീര്ക്കാവുന്ന രീതിയിൽ പ്ലാൻ ചെയ്യുക.സെപ്തംബർ മുതൽ ഹിൽ സ്ടഷനിൽ മഞ്ഞു വീയ്ച്ച തുടങ്ങും

    ReplyDelete
  5. Iam interested to participate.
    How do I contact you?
    mail me to: sunilkumar87@hotmail.com

    ReplyDelete
    Replies
    1. വളരെ എളുപ്പം എന്റെ നമ്പരില്‍ വിളിച്ചോളൂ 9349444441

      Delete
  6. First of all , All the best for your trip. i have done this trip and a friend of mine have done this twice. Please check up the season of your trip. Manali - Leh road opening time to be kept in mind. full winter clothing to be carried. and please rethink about carriage of tents. We didn't felt it as a extreme necessary.

    ReplyDelete
    Replies
    1. തീര്‍ച്ചയായും നിങ്ങള്‍ തന്നത് നല്ലൊരു നിര്‍ദേശം തന്നെയാണ് നന്ദി .

      Delete
  7. പാന്ഥനെ പോലെ യാത്രകൾ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യണേ.... All the best

    ReplyDelete
  8. പ്രിയ സ്നേഹിതൻ അനിലിന് യാത്രാമംഗളങ്ങൾ. ഇത്ര വിശദമായല്ലെങ്കിലും ഏകദേശം ഇതിനോടടുത്ത യാത്രികരുടെ അനുഭവങ്ങൾ മനസിലാക്കുന്നതും, സാധ്യമെങ്കിൽ അവരുമായി സംവദിക്കുന്നതും നല്ലതായിരിക്കുമെന്നു തോന്നുന്നു. സ്റ്റൗവ് പോലെയുള്ള വസ്തുക്കൾ ഒരുപക്ഷേ അത് തരുന്ന സൗകര്യത്തേക്കാളും യാത്രയിൽ ഒരു ഭാരമാവാൻ സാധ്യത ഉണ്ട്. അത്യാവശ്യ ലഗേജ് ഒഴിച്ച് ഒഴിവാക്കിയാലും വലിയ പ്രശ്നമില്ലാത്തവ ഒഴിവാക്കൂ. വേഗത എഴുപതിൽ നിന്ന് കുറച്ചുകൂടി താഴ്ത്തു. പരമാവധി വേഗത അൻപതിനപ്പുറം പോവാതിരിക്കുന്നതാണ് ബൈക്ക് യാത്രക്ക് സുഖപ്രദമാവുക എന്നു തോന്നുന്നു....

    നല്ല തീരുമാനം - ഒരിക്കൽക്കൂടി യാത്രാമംഗളങ്ങൾ

    ReplyDelete
    Replies
    1. തീര്‍ച്ചയായും എല്ലാ നിര്‍ദേശ ങ്ങളും ഞാന്‍ സ്വീകരിച്ചിരിക്കുന്നു .വേഗതയുടെ കാര്യത്തില്‍ നല്ല റോഡുകള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഞാന്‍ പറഞ്ഞ വേഗത .അല്ലാത്ത ഇടങ്ങളില്‍ njanoru 50 km തന്നെയാണ് ഉദേശിക്കുന്നത്

      Delete
  9. എന്തായി പോയോ .ആശംസകൾ

    ReplyDelete
  10. വളരെ നന്നായ ആശയം.... യാത്ര തുടങ്ങിയോ

    ReplyDelete
  11. വളരെ നന്നായ ആശയം.... യാത്ര തുടങ്ങിയോ

    ReplyDelete
    Replies
    1. യാത്ര പോയീട്ടോ കാറിലായിരുന്നൂന്ന് മാത്രം

      Delete
    2. യാത്ര പോയീട്ടോ കാറിലായിരുന്നൂന്ന് മാത്രം

      Delete
  12. യാത്രയുടെ വിവരണം ചെയ്തോ ???

    ReplyDelete
  13. ബൈക്ക് യാത്രക്ക് ഇനി പ്ലാനുണ്ടോ ?

    ReplyDelete