Friday, September 26, 2014

നിരീക്കല്ലടാ നിരീക്കല്ലാ ....

അയമുക്കാന്റെ കഥകളില്‍ അയമുക്ക പറയാത്തതും മറ്റുള്ളവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതുമായ കഥകള്‍ വേറെയുമുണ്ട്. അതിലൊന്നാണിത്. 
അന്ന് റാബിത്താന്റെ ഇളയ അനിയത്തീടെ കല്യാണതലേന്നായിരുന്നു.  അസ്ഥാനത്ത് അടുക്കള ഭാഗത്തൂന്ന് വന്ന നിലവിളിയുടെ കാരണം തിരക്കി ഓടിവന്നവര്‍ക്ക് മുന്നില്‍ നിലത്തുകുത്തിയിരിക്കുന്ന ജമാലായിരുന്നു. വീട്ടിലെ പെണ്ണുങ്ങള്‍ക്ക് മുഴുവന്‍ നടുവില്‍ അവനങ്ങനെ മോങ്ങിക്കൊണ്ടിരിക്കുന്നു.
പ്രോബ്ലം ഇതാണ് . റാബിത്താന്റെ അനിയത്തി ആമിനക്ക് കൊടുക്കാന്‍ കൊണ്ട് വന്ന അരപ്പവന്റെ മോതിരത്തിനുള്ളിലേക്ക് പയ്യന്‍സ് സുന്നത്ത് ചെയ്ത സുന്ദരനെ അങ്ങ് കയറ്റി  .റിട്ടേണ്‍ കിട്ടാതെ അരപ്പവന്‍ ജാമായി ഇങ്ങട്ടില്ലെന്ന മട്ടില്‍ കെടപ്പാണ് ...
പെണ്ണുങ്ങള്‍ പഠിച്ച പണി പതിനെട്ടു പയറ്റീട്ടും സങ്കരന്‍ തെങ്ങുമ്മേ തന്നെ. കോറസ്സ് തേങ്ങലുകള്‍ക്കിടയില്‍ നിന്നും അയമുക്ക പെണ്ണുങ്ങളെ വിരട്ടിയോടിച്ചു. മിഷന്‍ അയ്മുക്ക ഏറ്റെടുത്തു  .ബിരിയാണിയുണ്ടാക്കാന്‍ കൊണ്ടുവന്ന ഡാല്‍ഡ തേച്ചിട്ടും സംഗതി വരുന്നില്ല. മാത്രമല്ല അസ്ഥാനത്തെ സ്പര്‍ശനം പയ്യന്റെ ആണത്തതെ  ചെറുതായൊന്ന് ഉദ്ധരിപ്പിക്കുകയും ചെയ്തു. മകന്റെ ഫെര്ടിലിട്ടിയെ പറ്റിയുള്ള ഭയവും വെപ്രാളവും കൊണ്ട് അങ്കലാപ്പിലായെങ്കിലും പുരുഷന്റെ സെക്സോളജിയിലുള്ള അയമുക്കാന്റെ അപാരപാണ്ടിത്യം അടുത്ത ഉപദേശത്തില്‍ വെളിവായി ....”നിരീക്കല്ലെടാ നിരീക്കല്ലാ “.......

അക്കരെ നിന്നും തട്ടാന്‍ നാണുവേട്ടന്‍ വന്ന് സംഗതിക്ക് ഒരു തീര്‍പ്പാകിയെങ്കിലും.  കൊല്ലമിത്രേം കഴിഞ്ഞിട്ടും ചില സംഗതികളില്‍ അയമുക്കാന്റെ പഴയ ഡയലോഗ് ഇവിടെ നാട്ടുമ്പുരത്തുകാര്‍ ഇപ്പോഴും പറയാറുണ്ട്.        ”നിരീക്കല്ലെടാ നിരീക്കല്ലാ “.......

5 comments:

  1. ഹ ഹ ഹ അത് ശരി അവസാനം വന്ന് വന്ന്   തട്ടാന്മാർ ഞങ്ങളുടെ വയറ്റുപിഴപ്പ് മുട്ടിക്കും അല്ലെ? :) എന്നാലും എന്റെ ജമാലെ ഇത്ര ചെറുപ്പത്തിലെ!!!!!!

    ReplyDelete
    Replies
    1. ജമാലോക്കെ ഇന്ന് വലിയ ആളായി ട്ടോ

      Delete
  2. നിരീക്കല്ലെടാ നിരീക്കല്ലാ.....
    ഇത് ശരിക്കും ചിരിപ്പിച്ചു

    ReplyDelete
  3. ഹഹഹ

    മുറിച്ചെടുത്താല്‍ മതിയാരുന്നല്ലോ!!!!!

    ReplyDelete