Saturday, September 20, 2014

പഴം പുരാണം

വായില്‍ കടിച്ചു പിടിച്ച്  തുപ്പല്‍ പുരണ്ട ദിനേശ് ബീഡീടെ പ്രാണന്‍ പോകാതിരിക്കാന്‍ ഒന്നാഞ്ഞുവലിച്ച് വായിലെ പുക വിടാന്‍ വേണ്ടി തന്നെ പറിച്ചു മാറ്റിയതെന്നു തോന്നിക്കുന്ന പല്ലിന്റെ വിടവിലൂടെ പുക വിട്ട് അയമൂട്ടിക്ക കഥ തുടര്‍ന്നു .....
പത്തന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാ. ഇന്നേ പോലെ ബസ്സും ബണ്ടീം ഒന്നുല്ലാത്ത കാലം. പൊയ കടന്ന് അക്കരെ എത്ത്യാലാ ഒരാസ്പത്രി ഉള്ളേ.അന്നേരാ ഓന്‍.... ഓനിക്കന്നേരം എട്ടൊമ്പത് ബയസ്സാ......
മതി.. അങ്ങേരുടെ ഭാഷ ...ഇനി തുടര്‍ന്നാ പണ്ടാരടങ്ങാന്‍ ഇതാര്‍ക്കും മനസ്സിലാകില്ല ..എല്ലാത്തിനും വേണമല്ലോ ഒരു യുനിവേര്സല്‍ സ്ലാന്ഗ് ...!
 അയമ്മദ്ക്ക വെള്ളിയാഴ്ച പ്രമാണിച്ച് പണിയെല്ലാം ലീവാക്കി കുളിച്ച് അത്തറും പൂശി ജുമാക്ക് പോകാന്‍ റെഡിയായപ്പോഴാണ് കെട്ട്യോള്‍ റാബിത്ത വെപ്രാളത്തോടെ ഓടി വന്നത് . ഇട്ടമ്മില്‍ കെട്ടിയിട്ട ആട് കുടുങ്ങീന്നു വെച്ച് ആധിപിടിച്ച് ചാടിപ്പിടിച്ച് കാര്യം തിരക്കിയ അയമ്മദിക്കാന്റെ മുന്നിലേക്ക് കാദര്‍ വായും പോളന്നു തന്നെ വന്നു . തൊറന്നുപിടിച്ച വായുടെ റീസണ്‍ റാബിത്ത തന്നെ എക്സ്പ്ലയിന്‍ ചെയ്തു. പൊളിച്ച് പിടിച്ച വായയുമായി കാദര്‍ കണ്ണ് കൊണ്ടും പുരികം കൊണ്ടും ചെലത്‌ ശരിയെന്നും ചെലത്‌ ശരിയല്ലെന്നും അംഗീകരിച്ചു..
കഥയിതാണ് പശുവിനു പാള വെട്ടികൊണ്ടിരിക്കയായിരുന്നു റാബിത്ത , കളിച്ചോണ്ടിരിക്കുന്നു കാദറും ജമാലും സെറീനയും എന്തോ ചെറിയ കാര്യത്തിന് അടീം ഇടീം വഴക്കുമായി. മൂന്നുപെരും കോറസ്സായി ഉമ്മാനെ വിളിച്ച് കരയാന്‍ തുടങ്ങി . കൂട്ടത്തില്‍ മിടുക്കനായ കാദര്‍ കുറച്ച് ഇമ്പ്രഷന്‍ കിട്ടാന്‍ വോള്യം അല്പം കൂട്ടി ഉമ്മാന്നു വിളിച്ചതാ. ആഫ്റ്റര്‍ ഷട്ടര്‍ ക്ലോസായില്ല.അതാ ഇങ്ങനെ ചെക്കന്‍ വായും പൊളന്നിരിക്കുന്നത്...
ചെറുതായൊന്നു ബലം പിടിച്ച് നോക്കീട്ടും രക്ഷ കിട്ടീല. പൊളിച്ച് കിടക്കുന്ന വായില്‍കൂടെ ആ ..കാ  ....ങ്ങാ .....ന്ന് ചെക്കന്‍ കാറുന്നു ...ആള്‍ക്കാരൊക്കെ ഓടിവന്ന് മുറ്റം നിറഞ്ഞു. എല്ലാവരും പൊളിച്ച് കെടക്കുന്ന ചെക്കന്റെ വായടപ്പിക്കാന്‍ അറിയാവുന്ന വിദ്യകള്‍ പലതും നടത്തി നോക്കി . നോ രക്ഷ....
പുരുഷാരത്തിനു മുന്നില്‍ ചെക്കന്റെ വായ ഒരു ചോദ്യചിഹ്നം പോലെ പൊളിച്ച് തന്നെ ..ഇനീപ്പോ എന്ത് ചെയ്യും???? പുരുഷാരം കൂലംകഷമായി ചിന്തിച്ചു .ഒടുവില്‍ അക്കരെയുള്ള ആശുപത്രിയില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
അയമ്മദ്ക്ക മുന്നിലും പിറകെ പൊളിച്ച വായുമായി കാദറും അതിനു പിറകെ പിള്ളേരും പുരുഷാരവും ....വയലും പറമ്പുകളും കൈത്തോടുകളും കടന്ന് യാത്ര ജമായത്ത് പള്ളിക്ക് മുന്നിലെത്തി . ഒസ്സന്‍ മമ്മദ്ക്കയും മൊയല്യാരും ഒന്ന്‌ ട്രൈ ചെയ്തു നോക്കി.  മൊയ്ല്യാരിക്കാന്റെ  ജപിച്ചൂതലില്‍ ചെക്കന്റെ വായില്‍ കുറെ തുപ്പല്‍ പോയീന്നല്ലാതെ നോ റിസള്‍ട്ട്‌. ജുമാ മിസ്സായ അയമുക്കയും ചെക്കനും കടവ് കടന്ന് വയല് മുറിച്ചു നടക്കുകയാണിപ്പോ....കിലോമീറ്റര്‍ നാലഞ്ച് കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് മുന്നില്‍ നടക്കുന്ന അയമുക്ക അശരീരി പോലൊരു ശബ്ദം കേട്ടത്. .ഉപ്പാ ഇപ്പ സറിയായി “.... അസ്ഥാനത്ത് പൊളിച്ചപ്പോ ചെക്കന്റെ ഷട്ടര്‍ ലോക്കായ വായ ദേ അടഞ്ഞു കിടക്കുന്നു വിത്തൌട്ട് എനി റീസണ്‍!!!!!

കാദര്‍ അതിനു ശേഷം ഒരിക്കലും വോള്യം കൂട്ടി സംസാരിച്ചില്ലെന്നും...ഉമ്മാ എന്നുള്ള വിളി മാറ്റി ഉമ്മച്ചി എന്നാക്കിയെന്നുമൊക്കെയുള്ള അപശ്രുതികളും നാട്ടിലുണ്ട്....

10 comments:

  1. വിളി അങ്ങനെ മാറ്റിയതുകൊണ്ട് തല്‍ക്കാലം ഒരു ആശ്വാസം വന്നിട്ടുണ്ടാവും

    ReplyDelete
  2. കാദറിന് പ്രാണവേദന
    നാട്ടുകാർക്ക് വീണ വായന....

    ReplyDelete
    Replies
    1. വീണാല്‍ ചിരിക്കത്തവന്‍ ബന്ധുവല്ല

      Delete
  3. പാവം ഖാദര്‍ ! ഞങ്ങളുടെ വീടിനടുത്തും ഇതേ പ്രശ്നമുള്ള ഒരാളുണ്ട് .അതോണ്ട് ഖാദറിന്‍റെ ഫീലിംഗ്സ് ശരിക്കും ഉള്‍ക്കൊള്ളാനായി.

    ReplyDelete
    Replies
    1. ഇപ്പോള്‍ ഇങ്ങനാണോ ആവൊ എനിക്കറിയില്ല

      Delete
  4. ഏതായാലും ഇതധികം പബ്ലിക് ആക്കണ്ടാ. ഞങ്ങളും കൂടി ജീവിച്ചു പോട്ടെ :)

    ReplyDelete
    Replies
    1. എന്തെ ഇതിനു വല്ല ചികിത്സയും ഉണ്ടോ ഡോക്ടര്‍

      Delete
  5. കാദറിന്റെ വിഷമം അവനല്ലേ അറിയൂ....

    ReplyDelete