Friday, September 12, 2014

ഒരു പഴയ "കായകല്പ" ചികിത്സ

    ആരാണീ സയന്‍സ് അങ്ങേര്‍ക്ക് പറഞ്ഞു കൊടുത്തതെന്നറിയില്ല. വെടിയേറ്റ് വീണ മുയലിന്റെ കഴുത്ത് കടിച്ചുമുറിച്ച് ചൂടുള്ള ചോര കുടിച്ചുകൊണ്ട് ഓടുക!. നല്ല ആരോഗ്യം കിട്ടുമത്രേ ചിലപ്പോ മുയലിനെ പോലെ !. ഒന്നര്‍മ്മാദിക്കാന്‍  ആര്‍ക്കാ മടി  ..?
    


      സംഗതി കിട്ടുകേം ചെയ്തു. പൊന്ത ക്കാട്ടില്‍ നിന്നും ചാടിക്കേറിയ മുയലിന്റെ പിന്‍തുടയിലാണ് നാടന്‍ തോക്കിന്റെ ഉണ്ട തുളച്ചു കയറിയത്. തോക്കവിടെ വെച്ച് മുയലിനേം കടിച്ചു പിടിച്ചു അര്‍മാദിച്ചു  ഓടിയ നാരാണേട്ടന്‍ കുതിരയെപോലെ അമറിക്കൊണ്ട് തിരിച്ചോടി വരുന്നത് കണ്ട് അമ്പരന്നു പോയെങ്കിലും സംഭവം ഇത്രേം കോമ്പ്ലിക്കേറ്റ് ആയിരിക്കുമെന്ന് കരുതിയിരുന്നില്ല.

     


             നട്ടപ്പാതിരയ്ക്ക് ചന്തിക്കൊരു വെടീം കിട്ടി പ്രാണന്‍ പോകാന്‍കിടക്കുമ്പോള്‍ കഴുത്തിനൊരു കടിയും കൂടി തന്നത് ക്ഷമിക്കാന്‍ നൂറുശതമാനം വെജിറ്റേറിയന്‍ ആണെങ്കിലും മുയലിനു പറ്റിയില്ല.   ദിനേശ്ബീഡി വലിച്ച് ഒട്ടിപ്പോയ കവിളിനെ ചേര്‍ത്ത് പിടിപ്പിച്ച മുയലിന്റെ ആ കടിയില്‍ നാരാണേട്ടന്റെ സ്റ്റാപ്ലെര്‍ ചെയ്യപ്പെട്ട വാ  തുറന്നുകിട്ടിയത്  വിത്തൌട്ട് അനസ്തേഷ്യയില്‍ കൈയ്യിലെ പിച്ചാത്തി കൊണ്ടൊരു മൈനര്‍ സര്‍ജ്ജറിക്ക് ശേഷമായിരുന്നു....!


(പത്തു നാല്‍പതു വര്ഷം മുന്‍പേ നടന്ന സംഭവമാ ഇനീപ്പോ എന്റെ വീട്ടിലെ ചട്ടീം കലോം വന്നു നോക്കിയാല്‍ മുയലിന്റെ പൊട്ടുംപൊടീം കിട്ടില്ല.. നാരാണേട്ടന്‍ മരിച്ചു .... കൂട്ട്പ്രതി എന്റെ അച്ഛന്‍ ആണ് ഈ കഥ എനിക്ക് പറഞ്ഞു തന്നത് )

12 comments:

  1. ഏതായാലും ഓടാൻ ഒരു കാരണം കൂടി കിട്ടിയല്ലൊ ഭാഗ്യവാൻ :)

    ReplyDelete
  2. ആരോഗ്യപരിപാലനമാണ് പ്രധാനം..

    ReplyDelete
  3. ഉദ്ദേശശുദ്ധി മുയലിനോട് പറഞ്ഞിരുന്നെങ്കില്‍ മതിയായിരുന്നു

    ReplyDelete
  4. കൂട്ടുപ്രതി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടല്ലോ....

    ReplyDelete
    Replies
    1. ഇന്നും പഴയ കഥകള്‍ എനിക്ക് പറഞ്ഞു തരുന്നു

      Delete
  5. വെടി കിട്ടിയാല്‍ മുയലായാലും തിരിച്ചു കടിക്കും

    ReplyDelete
    Replies
    1. പിന്നല്ലാതെ...... എന്തും സാഹചര്യത്തിനനുസരിച്ച് അല്ലെ ..

      Delete