Thursday, September 11, 2014

ടെസ്റ്റില്‍ പഠിക്കാത്ത സിഗ്നല്‍:-


ഇപ്പോഴത്തെക്കും കൂടി ഇത് മൂന്നാമത്തെ പ്രാവശ്യമാണ്
എളുപ്പവഴിയില്‍ ക്രിയ ചെയ്യാമെന്ന് കരുതി ഈ റോഡ്‌ പിടിച്ചിട്ടിപ്പോ ഓരോ പ്രാവശ്യം ഓവര്ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും വല്ലാപിടിച്ച ഒരു സിഗ്നലാണ്‌ കാറുകാരന്‍ കാണിക്കുന്നത് . കഷ്ടപ്പെട്ട് എട്ടു വരച്ചും സിഗ്നലുകള്‍ എല്ലാം ബൈഹാര്ട്ടാക്കിയും നേടിയെടുത്ത ലൈസെന്സിടന്റെ പാഠങ്ങളിലൊന്നും ഇങ്ങനൊരു സിഗ്നല്‍ കണ്ടിട്ടേയില്ല . ....
വലതു കൈ പുറത്തിട്ട് തള്ള വിരലും ചൂണ്ടുവിരലും ചേര്ത്ത് “ദുട്ടെന്നോ “,”ചിക്ളി” എന്നോ “ജോര്ജുകുട്ടി” എന്നോ തോന്നിപ്പിക്കുന്ന ഒരു സിഗ്നല്‍. നാലും കൂടിയ കവലയില്‍ വണ്ടി സ്ലോ ആക്കിയപ്പോള്‍ ചാടിപ്പിടിച്ചു അങ്ങേരുടെ മുന്പി‍ല്‍ കേറി.
എന്താടാ നോക്കുന്നെ എന്ന കാറുകാരന്റെ തുറിച്ചു നോട്ടത്തിനെ ഭീഷണമായ മറ്റൊരു നോട്ടത്താല്‍ പൊളിച്ചു പാളീസാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഗതി എനിക്ക് മനസ്സിലായത്‌ . ചങ്ങാതി കടല കൊറിക്കുകയായിരുന്നെന്നെ,..........!!!!!!! കാറിനു പുറത്തേക്കിട്ട വലതു കൈയിലെ നിലക്കടലയുടെ തൊലി കളയുന്ന കലാപരിപാടിയാണ് ഞാന്‍ ടെസ്റ്റില്‍ പഠിക്കാത്ത സിഗ്നല്‍ ആക്കിയത്.....

7 comments:

  1. ഹ ഹ ഹ അത് കലക്കി, ചുമ്മാതിരുന്ന എന്നെ ചിരിപ്പിച്ച് വയറുളുക്കിച്ചു :)

    ReplyDelete
    Replies
    1. ഇതൊരു ശ്രമമാണ് എനിക്ക് ഹാസ്യം വഴങ്ങുമോ ആവൊ ...കുറച്ചെണ്ണം എഴുതി തയ്യാറാക്കി വിക്ടോറിയ അത് ടൈപ്പ് ചെയ്തു തരുന്ന മുറക്ക് ഞാന്‍ പോസ്റ്റു ചെയ്യും ......ഉപദ്രവം ആവുമോ ആവോ ........

      Delete
    2. പോരട്ടെ പോരട്ടെ എനിക്കും അതാണ് ഇഷ്ടം :)

      Delete
  2. ഹഹഹ... കൊള്ളാം. ഇനി ഈ സിഗ്നലും കൂടെ ചേര്‍ക്കാം പറയാം അനില്‍.

    ReplyDelete
  3. നാട്ടില് വണ്ടിയോടിക്കുമ്പോള്‍ ഇങ്ങനെ പല സിഗ്നലുകളും കാണാറുണ്ടെന്നത് ഒരു സത്യമല്ലേ!

    ReplyDelete
    Replies
    1. ചിലര്‍ക്ക് സിഗ്നലെ ഇല്ല അജിതേട്ടാ ....

      Delete