പവിത്രേട്ടന്‍ കുറച്ചുദിവസം മുന്പേ വിളിച്ചിരുന്നുപുള്ളിക്കാരന്‍ ഒരു ബോട്ട് വാങ്ങി ചെറിയ സവാരികള്‍ തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്. സമയത്തിന്റെ അഭാവം കൊണ്ട് ഞങ്ങളുടെ യാത്ര അനിശ്ചിതമായി നീണ്ടു നീണ്ടു പോയി.പക്ഷെ ഇന്ന് തികച്ചും അപ്രതീക്ഷിതമായി പയ്യന്നൂരില്‍ എത്തി.പതിനൊന്നു മണിയോടെ ഞങ്ങളുടെ യാത്രയുടെ ഉദ്ദേശങ്ങള്‍ പൂര്ത്തി യായതോടെ പതിവുപോലെ ഇനിയെങ്ങോട്ട് ? എന്നാ ചോദ്യം ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു.. മരുപടികായി ആലോചിച്ചപ്പോള്‍ ആദ്യം വന്നത് പവിത്രെടന്റെ ഫോണ്‍ കോള്‍ തന്നെയായിരുന്നു. അങ്ങനെയാണ് പവിത്രെടന്റെ ബോട്ടില്‍ ഒരു യാത്ര ഫിക്സ് ചെയ്തത്.
പവിത്രേട്ടൻ വിദഗ്ധനായ ഒരു ബോട്ട് ഡ്രൈവര്‍ ആണ് . അലയാഴിയില്‍ കേരളത്തിന്റെ കടലിലും വര്ഷ്ങ്ങളോളം ഗള്ഫിരലും മത്സ്യ ബന്ധന ബോട്ടില്‍ ജോലി ചെയ്ത ഇദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വന്നു തുടങ്ങിയ ഒരു പുതിയ സംരംഭമാണ് ഈ ചെറിയ ബോട്ടിംഗ് സംവിധാനം. തെക്കന്‍ കേരളത്തില്‍ കായലുകളില്‍ ഹൌസ് ബോട്ടുകള്‍ ധാരാളമുണ്ട്. പ്സ്ക്ഷേ ഇങ്ങു വടക്കന്‍ കേരളത്തില്‍ ഹൌസ് ബോട്ടുകള്‍ വളരെ അപരിചിതം തന്നെയാണ്. വെള്ളം ജലയാനങ്ങള്‍ എന്നിവയോട് എനിക്കാണെങ്കില്‍ വല്ലത്തോരാസക്തിയുമാണ്...
ഭാഗ്യത്തിന് വിളിച്ച ഉടനെ അദ്ദേഹത്തെ കിട്ടി.ഞങ്ങള്‍ അങ്ങോട്ടേക്ക് വരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ബോട്ട് റെഡിയാണെന്ന മറുപടിയും കിട്ടി.
യഥാര്ത്ഥ ത്തില്‍ എന്താണ് മാടക്കലില്‍ കാണാന്‍ മാത്രമുള്ളത്?.... നിറഞ്ഞ ജലപ്പരപ്പിലൂടെ ഒരു സവാരി മാത്രം എന്നേ ഞങ്ങള്‍ കരുതിയുള്ളു. പക്ഷെ ഹൌസ് ബോടുകളും ചെറു വഞ്ചികളും കുത്തി നിറച്ച ആലപ്പുഴ പോലെയല്ല മാടക്കാല്‍ . “ വിശാലമായ “ എന്നാ വാക്ക് എത്ര വിശാലമാണെന്ന് കായലിലെ സവാരി നമ്മെ ബോധ്യപെടുത്തും.ചരിത്രത്തോടും പ്രകൃതി ഭംഗിയോടും നമ്മള്‍ എത്ര നിസ്സംഗ ഭാവമാണ് പുലര്ത്തു ന്നത്....? നൂറ്റാണ്ടുകള്ക്കു മുന്പേമ ചീനവഞ്ചികളും ചരക്കു തോണികളും നിറഞ്ഞു നിന്നിരുന്നഒരു പ്രദേശമായിരുന്നു ഇവിടം. ഇന്ത്യയിലേക്ക് വരുന്ന വിദേശ കപ്പലുകള്‍ ലക്‌ഷ്യം വെച്ചിരുന്നത് വിദൂരതയില്‍ നിന്ന് തന്നെ കാണാവുന്ന ഏഴിമലയുടെ ഏഴു ശിഖരങ്ങള്‍ ആയിരുന്നു. കറുത്ത പൊന്നിന്റെ നാട്ടിലേക്കുള്ള എത്രയേറെ പടയോട്ടങ്ങള്ക്ക്ഏ സാക് ഷ്യം വഹിച്ച പ്രദേശമാണിവിടം........? കേരള ചരിത്രത്തോളം തന്നെ പഴക്കമുണ്ട് എഴിമലക്കും പ്രാന്തപ്രദേശങ്ങള്ക്കും .
ചരിത്ര സ്മാരകങ്ങള്‍ മിക്കവാറും ഇതിന്റെ തീരങ്ങളില്‍ തന്നെയാണ് . ഇന്നത്തെപ്പോലെ റോഡുകളും പാലങ്ങളും ഇല്ലാതിരുന്ന ഒരു കാലത്ത് ജലയാത്രകള്‍ തന്നെയായിരിക്കുമല്ലോ എല്ലാവരും തിരഞ്ഞെടുത്തിരുന്നത്..( ദുഖത്തോടെ പറയാന്‍ പറ്റുന്നതു കാലം ബാക്കിയാക്കിയ പല ചരിത്ര സ്മാരകങ്ങളും ഇന്ന് ഏഴിമല നാവിക അക്കാദമിയുടെ സംരക്ഷിതപ്രദേശങ്ങള്ക്ക് അകത്താണ് എന്നതാണ്.) ഇബന്‍ ബത്തൂത്ത അദേഹത്തിന്റെ
യാത്രാ വിവരണങ്ങളില്‍ എഴിമലയെ “ഹീലി “ എന്നാണ് വിളിക്കുന്നത്.
കേരളത്തിലെ ഏറ്റവും പഴയ രാജവംശം ചിറക്കൾ രാജവംശമാണ് . രണ്ടായിരം വര്ഷംന പഴക്കമുള്ള ഈ രാജവംശത്തിന്റെ ആദ്യ കാല ആസ്ഥാനം ഏഴിമലയായിരുന്നു. ഇതുമായി ബന്ടപെട്ട ഒരൈതിഹ്യം പരശു രാമനുമായി ബന്ടപെട്ടു കിടക്കുന്നു.പരശു രാമന്റെ ക്ഷത്രിയ വിരോധം പ്രസിദ്ധമാണല്ലോ...? ക്ഷത്രിയ നിഗ്രഹം നടത്തി അദ്ദേഹം ഉത്തരേന്ത്യയിലെ മഹിഷാമദി എന്നാ രാജ്യത്തെ മനീഷ് എന്നാ രാജാവിനെ കൊലപെടുത്തി. ജീവനോടെ രക്ഷപെട്ടവര്‍ പലായനം തുടങ്ങി. ഗര്ഭിപണിയായ രാജ്ഞി ഒരു സഹായിയോടൊപ്പം നാട് വിട്ടു പടിഞ്ഞാറന്‍ തീരത്തെത്തി .അവിടെ കാട്ടില്‍ കുടില്‍ കെട്ടി താമസിച്ച് അവര്‍ ഒരു ആണ്‍ കുട്ടിയെ പ്രസവിച്ചു .കുട്ടിക്ക് രാമഘടന്‍ എന്ന് പേരുമിട്ടു .. എല്ലാ ആവേശങ്ങൾക്കുമൊടുവിൽ പശ്ചാത്താപ വിവശനായ പരശുരാമന്‍ താന്‍ ചെയ്ത പാപപരിഹാരാര്ത്ഥംി ഒരു ക്ഷത്രിയ ബാലനെ അന്വേഷിച്ചു ഏഴിമലയിലെത്തി . ബാലനെ കണ്ടെത്തിയ അദ്ദേഹം കലശാഭിഷേകം നടത്തി അവനെ രാജാവാക്കി. ഏഴിമല കേന്ദ്രമാക്കി ഭരണം നടത്തിയ രാജവംശത്തിനു ഏഴിമല യില്‍ പതിനെട്ടു കേട്ടോട് കൂടിയ കൊട്ടാരമുണ്ടായിരുന്നത്രേ..ധാരാളം എലികളുണ്ടായിരുന്ന ഈ പ്രദേശം എലിമലയെന്നും എലിയുടെ പര്യായമായ മൂഷികന്‍ എന്നതില്‍ നിന്ന് മൂഷികവംശം എന്ന് നാമകരണം ചെയ്യപെട്ടു എന്നും കരുതപെടുന്നു. ഉത്തരേന്ത്യയില്‍ നിന്നും രാമഘടന്റെ അമ്മ പലായനം ചെയ്തു വന്നത് തോണി യിലായതിനാല്‍ തോണിയുടെ പര്യായപദമായ കോലം എന്നാ പദത്തില്‍ നിന്ന് പതിനാലാം നൂറ്റാണ്ടോടെ കോലത്തിരി എന്നാ പേരും ഉരുത്തിരിഞ്ഞത്രേ . ഇന്നത്തെ കാസര്ഗോഡ്ചന്ദ്രഗിരി പുഴ മുതല്‍ കോഴിക്കോട് കോരപുഴ വരെ വിശാലമായ തീരപ്രദേശം മുഴുവന്‍ അടക്കി വാണു ഈ രാജവംശം രണ്ടായിരത്തോളം വര്ഷം .........!!!!!!!
ചരിത്രത്തിനിപ്പുറം അഹങ്കാര ലവലേശമില്ലാതെ കടല്ക്കാറ്റേറ്റ് കുഞ്ഞോളങ്ങളിളക്കി ഉല്ലസിക്കുന്ന തീരത്ത് ഞങ്ങളെത്തി. പവിത്രേട്ടന്‍ ബോട്ട് ജെട്ടിയില്‍ തന്നെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. പവിത്രേട്ടന്റെ ബോട്ട് ഒരു വലിയ സംഭവമൊന്നുമല്ല . സാധാരണ മീന്‍ പിടിത്തത്തിനുപയോഗിക്കുന്ന ബോട്ട് തന്നെയാണ്. ചില്ലറ പരിഷ്കാരങ്ങള്‍ വരുത്തി മുകളില്‍ ഒരു മേല്ക്കൂ രയും ഘടിപ്പിച്ചിട്ടുണ്ട്.ഇരുപത് പേര്ക്ക്ത വളരെ സുരക്ഷിതമായി ഇരുന്നു യാത്ര ചെയ്യാന്‍ പറ്റുന്ന ബോട്ടിന് രണ്ടു എഞ്ചിനുകള്‍ ഉണ്ട് വിശാലവും വിജനവുമായ കായല്പനരപ്പിലൂടെ ഞങ്ങള്‍ കുറച്ചധികം യാത്ര ചെയ്തു. ആലപ്പുഴയിലെ പോലെയല്ല കുറെയേറെ ശുദ്ധമായ ജലം . തുരുത്തുകള്‍ ഒരുപാടുണ്ട്. ചിലത് വിജനവും ചിലത് ഒറ്റപ്പെട്ട വീടുകള്‍ ഉള്ളവയും . ഒറ്റപ്പെട്ട ഒരു തുരുത്ത് കാണിച്ചു തന്നു പവിത്രേട്ടന്‍ . കുരിപ്പുംതുരുത്ത് എന്നാണത്രേ അതിന്റെ പേര്. പണ്ട് കാലങ്ങളില്‍ വസൂരി ബാധ ഉണ്ടാകുന്ന സമയത്ത് മൃതപ്രായരായ രോഗോകളെ ഈ ഒറ്റപ്പെട്ട ദ്വീപില്‍ കൊണ്ടുപേക്ഷിക്കുന്നതിനാലാണത്രേ കുരിപ്പും തുരുത്ത് എന്ന പേര് വന്നത്. ഇനിയുമുണ്ട്
.... ഇടയിലക്കാട് എന്ന കാവ്. പതിനാറു ഏക്രയോളം വലിപ്പമുള്ള കാട്ടുവള്ളികള്‍ തൂങ്ങിയാടുന്ന വന്മലരങ്ങളുള്ള ഒരു പാമ്പിന്കാ്വ്. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ കാവിലെ നാഗത്തറയുമായി ബന്ധപ്പെട്ട കിണര്‍ വൃത്തിയാക്കുന്നുണ്ടായിരുന്നു ചിലര്‍. കണ്ടല്കാ്ടുകള്‍ കാണണം എന്നായിരുന്നു എന്റെ മോഹം. തൊട്ടടുത്തോന്നും കണ്ടല്ക്കാുടുകള്‍ ഇല്ലാത്രേ.. കുറച്ചധികം യാത്ര ചെയ്യേണ്ടാതിനാല്‍ ഞങ്ങള്‍ ആ ആഗ്രഹത്തെ പൊതിഞ്ഞു കെട്ടി .
യഥാര്ത്ഥ ത്തില്‍ ഒന്നോ രണ്ടോ ദിവസം യാത്ര ചെയ്താല്‍ തീരാത്തത്ര മോഹിപ്പിക്കുന്നതാണ് ഉത്തര മലബാറിലെ ഈ ജലയാത്ര .ഇക്കഴിഞ്ഞ വര്ഷംന കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിര്മ്മി ച്ചത് കെല്‍ ഇന്റെ നേതൃത്വത്തില്‍ മാടക്കാലില്‍ ആയിരുന്നു. നിര്മ്മാ ണത്തിലെ പാകപ്പിഴകള്‍ കൊണ്ട് വേഗം തന്നെ തകര്ന്നു വീണുതകര്ന്നല തൂക്കു പാലത്തിനരികിലൂടെ ഞങ്ങളുടെ ബോട്ട് പവിത്രേട്ടന്റെ വീട്ടിലേക് മടങ്ങി. ഞങ്ങള്‍ മുന്കൂരട്ടി ബുക്ക് ചെയ്തിട്ടില്ലെങ്കിലും ഞങ്ങള്ക്ക് ഭക്ഷണം വീട്ടില്‍ തയ്യാറാക്കി യിട്ടുണ്ടായിരുന്നു പവിത്രേട്ടന്റെ ഭാര്യ പ്രസന്നച്ചേച്ചി. പുള്ളിക്കാരിക്ക് ചെറിയൊരു കോഴിഫാം ഉണ്ട്.സീസണ്‍ അനുസരിച്ച് ഇവര്‍ കോഴികളെ വളര്ത്തു ന്നു. അതിനാല്‍ തന്നെ നല്ല കുരുമുളകിട്ട നാടന്‍ കോഴിക്കറിയും കൂട്ടിയായിരുന്നു ഭക്ഷണം.. തീരത്തോട് ചേര്ന്നുള്ള ഒരൊറ്റ മുറി വീട് .പുതിയ വീടിന്റെ പണി തല്ക്കാറലം നിര്ത്തി വെച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതത്രേ .
ഇനി വരുമ്പോൾ കുറച്ചു നേരത്തെ ഇറങ്ങണം തീരപ്രദേശത്തുള്ളവർ സാധാരണ പറയുന്നത് ദിശകളെ അടിസ്ഥാന പെടുത്തിയാണ് കുറെ വടക്കോട്ട് പോയാല നീലേശ്വരം വരെ എത്താൻ പറ്റുമാത്രേ കുറച്ചു തെക്കോട്ടണേൽ വളപട്ടണം വരെയും യാത്ര ചെയ്യാൻ പറ്റും ആ വഴിക്കാണ് പ്രശസ്തനായ കല്ലെൻ പോക്കുടന്റെ കണ്ടൽ ക്കാടുകൾ ഉള്ളത്. വെയില മൂക്കുന്നതിനു മുൻപ് ഒരു പാട് കാണാനുണ്ട് നല്ല ഫോട്ടോ ലഭിക്കാൻ കത്തുന്ന വെയിൽ തടസ്സം നില്ക്കുന്നു .ഭക്ഷണത്തിന് ശേഷം കല്ലുമ്മക്കായ കൃഷി ചെയ്യുന്ന തു കാണിച്ചു തന്നു അദ്ദേഹം മൂപ്പെതാരായ മുഴുത്ത കല്ലുംമൽ ക്കായ ....ചെറിയൊരു മാറ്റമുണ്ട് കല്ല് പേരില് മാത്രമേ ഉള്ളൂ സംഗതി ഇപ്പൊ കയറിൻ മേൽ കായ ആണ് പുഴയില കെട്ടി ഉയര്ത്തിയ മുളം തണ്ടിൽ കെട്ടി തൂക്കിയ രണ്ടു മൂന്നു മീറ്ററോളം നീളമുള്ള ചകിരികയറിൽ നമ്മുടെ ബന്ടജിന് ഉപയോഗിക്കുന്ന തുണി കൊണ്ട് കല്ലുമ്മക്കായ വിത്തുകൾ പൊതിഞ്ഞു കെട്ടി വെള്ളത്തിൽ തൂക്കിയിട്ടാണ് കൃഷി.. ഇത് പോലെ നൂറു കണക്കിന് സ്റ്റേജു കൽ അവിടെ ഉണ്ട്
അപ്രതീക്ഷിതമായി എനിക്ക് ലഭിച്ച ആ നല്ല കുടുംബത്തോട് ഞങ്ങള്ക്ക് വിടപറയാൻ സമയമായിരുന്നു വീണ്ടും വരുമെന്ന വാക്ക് ഹൃദയത്തിൽ നിന്ന് തന്നെയായിരുന്നു
കാറ്റ് നല്ല ശക്തിയില്‍ തന്നെ വീശുന്നുണ്ടായിരുന്നു . ഞങ്ങളിരിക്കുന്ന തീരത്തിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് മറുതീരം അവിടം ഇരുന്നൂറു മീറ്ററോളം തീരത്തിനപ്പുറം കടലാണ്. ആ തീരമാണ് കടലിനെയും കായലിനെയും വേര്തിരരിക്കുന്നത്.. എന്റെ ക്യാമറ നിസ്സഹായനാകുന്നത് ഇവിടെയാണ്. ഒരു ഫോട്ടോ കൊണ്ട് മറ്റുള്ളവര്ക്ക്ി എത്ര പകര്ന്നു കൊടുക്കാനാകും. ആ തീരത്തെ ഒരു പ്രഭാതം ......ഒരു സന്ധ്യ.........തെളിഞ്ഞ നിലാവില്‍ തിളങ്ങുന്ന ഇലകളുമായി കാറ്റിലാടി ഉലയുന്ന തെങ്ങോലകള്‍.. ഉപ്പുവെള്ളത്തില്‍ മാത്രം കാണുന്ന നിലാവിന്റെ വെള്ളിത്തരികള്‍...........

ReplyDeleteബോട്ട് യാത്ര നല്ല രസമായിരുന്നു അല്ലേ!!
(കല്ലുമ്മക്കായ
കോഴിഫാം
ബോട്ട്
പവിത്രേട്ടന്‍ ഒരു പ്രസ്ഥാനം ആണല്ലോ!!)
നല്ല രസമുള്ള യാത്രയായിരുന്നു...... അല്ലെങ്കിലും എല്ലാ യാത്രയും പിന്നീട് മധുരമുള്ള ഓര്മകളല്ലേ..? നന്ദി അജിത്തേട്ടാ ....
Delete