കസ്തൂരി രംഗന്‍ വക ഗൂടല്ലൂര്‍ ......
കസ്തൂരി രംഗന്‍ റിപ്പോര്ട്ടി നെതിരായി മലബാറിലെ മലയോര മേഖലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ സജന്റെ അപ്രതീക്ഷിത ചോദ്യം "അനിയേട്ടാ നമുക്കൊന്നു ഗൂടല്ലുര്‍ പോയാലോ ?:" ആലോച്ചനക്കധികസമയം വേണ്ടാതതിനാലും തിങ്കളാഴ്ച ഇടതു പക്ഷം കേരള ബന്ദു പ്രഖ്യാപിച്ചതിനാലും ഭാര്യക്ക് ലീവ് കിട്ടുമോ എന്നറിയാനുള്ള ഒരൊറ്റ കാള്‍ കൊണ്ട് ഞാനെന്റെ യാത്ര ഫിക്സ് ചെയ്തു
ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ എത്തിച്ചേര്‍ന്ന സജന്റെ വണ്ടിയില്‍ ഞങ്ങള്‍ (ഞാന്‍ ഭാര്യ വിക്ടോറിയ ,
സജന്‍ അവന്റെ ഭാര്യ നീതു )യാത്ര തുടങ്ങി
പാത തീര്‍ത്തും വിജനമായിരുന്നു .കസ്തൂരി രംഗന്‍ റിപ്പോര്ട്ടിനെതിരായി തലേന്ന് വയനാട് ഹര്‍ത്താല്‍ ആയതിനാലും ഏതു സമയത്തും കേരളം മുഴുവന്‍ നടന്നേക്കാവുന്ന ഒരു ഹര്ത്താലിനാഹ്വാനം വരുമെന്നതിനാലുമായിരിക്കാം ചരക്കു വാഹനങ്ങള്‍ പോലുമില്ലായിരുന്നു ....ഒന്ന് കാണുമ്പോ പോലും വെറുതെ ഞെട്ടുന്ന പോലീസ് വാഹനങ്ങള്‍ ആരെഴെണ്ണം മറിച്ച ട്ട് കത്തിച്ച കാഴ്ച കണ്ടു ഞെട്ടലോടെയാണ് ഞങ്ങള്‍ കൊട്ടിയൂര്‍ പല്ച്ചുരം വഴി കടന്നു വന്നത്. റോഡില്‍ മറിച്ചിട്ട കൂറ്റന്‍ പാറക്കല്ലുകള്‍, മരങ്ങള്‍ ,ഇലക്ട്രിക് പോസ്റ്റുകള്‍ .....ഭീകരക്കാഴ്ചകള്‍ ഒന്നും കാണാതെ ഒരാള്‍ സുഖമായി ഉറങ്ങി സജന്റെ ഭാര്യ നീതു .....പ്രഭാതത്തില്‍ കാറിലെ എ സി യില്‍ യാത്രക്കായി തെരഞ്ഞെടുത്ത സംഗീതവും ആസ്വദിച്ച് പുതച്ചുറങ്ങുന്ന ഒരാളെ വിളിച്ചു ചുമ്മാ പേടിപ്പിക്കെണ്ടല്ലോ ന്നു കരുതി ഞങ്ങളാരും അവളെ വിളിച്ചില്ല .
നേരം വെളുക്കുമ്പോഴേക്കും ഞങ്ങള്‍ സുല്‍ത്താന്‍ ബത്തേരി കഴിഞ്ഞിരുന്നു .അവിടത്തെ ചെറിയൊരു ഹോട്ടലില്‍ നിന്ന് നന്നായി പ്രഭാത ഭക്ഷണം കഴിച്ചു . കുറച്ചു ദിവസം മുന്നേ യാത്രക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് മാതൃ ഭൂമിയില്‍ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു ടോയ് ലെറ്റ് സൌകര്യത്തെ കുറിച്ചായിരുന്നു അത് .ഹോട്ടല്‍ ,പെട്രോള്‍ പംബ് മുതലായ ഇടങ്ങളിലെ ഈ വക സൌകര്യങ്ങളുടെ പരിമിതി വ്യക്തമാക്കുന്നതായിരുന്നു അത് .ഗെവേര്‍ന്മെന്റിന്റെ കാര്യം പോട്ടെ ഇതിലും വലിയ കാര്യങ്ങള്‍ കൊണ്ട് തന്നെ കഷ്ടപ്പെടുന്നു അപ്പോഴാ കക്കൂസ് . ഞങ്ങള്‍ ചായ കുടിച്ച ഹോട്ടലിന്റെ അവസ്ഥയും അതായിരുന്നു . ഒടുവില്‍ മാന്യമായി റോഡരുകില്‍ ഒരു പാട്ടും പാടി മുളേളണ്ടി വന്നു കണ്ട്രി മലയാളന്‍ ..
...കുറച്ചു മാനുകളെ മാത്രമായിരുന്നു ഞങ്ങള്‍ക്ക് മുത്തങ്ങ ഫോരെസ്റ്റില്‍ കാണാന്‍ സാധിച്ചത് .
എട്ടു മണിയോടെ ഗുണ്ടല്‍ പെട്ട് എത്തി ചേര്‍ന്ന് . പൂത് നില്‍കുന്ന ഒരു സൂര്യകാന്തി പാടം ഫോട്ടോ എടുക്കാനുള്ള ലോകെഷന്‍ ആയി ഞങ്ങള്‍ തിരഞ്ഞെടുത്തു ..കുറെ അധികം ഫോട്ടോകള്‍ ഞങ്ങളവിടെ നിന്നുമെടുത്തു .
ഇനി ഗുടല്ലൂര്‍ ഞങ്ങളെ കാത്തിരിക്കുന്ന പപ്പയുടെ (സജന്റെ അമ്മാവന്‍ ....അദ്ദേഹത്തെ സാജന്‍ പപ്പാ എന്നാ വിളിക്കുന്നത് ആ വഴിക്ക് ഞങ്ങളുടെ എല്ലാവരുടെയും പപ്പയായി അദ്ദേഹം മാറി) അടുത്ത് രണ്ടു മണിക്ക് എത്തുമെന്നായിരുന്നു അറിയിച്ചത് .ഇനി എവിടെ ...?.... എന്ത് ചെയ്യും ..?... ഗോപാല്‍ സ്വാമി ബെട്ട ക്ഷേത്രം ....സിമ്പിള്‍ ... ഗുടല്ലു രില്‍ നിന്നും 12 കിലോമീറ്റര്‍ മാത്രം അകലമുള്ള ഗോപാല്‍ സ്വാമി ബെട്ട ക്ഷേത്രം ഒരു ട്രയാക് ജങ്ങ്ഷന്‍ ആണ് കേരളവും തമിഴ് നാടും ,കര്‍ണാടകവും അതിരിടുന്ന പ്രദേശം . ഹൊയ്സാല രാജാക്കന്മാരായിരുന്നു ക്ഷേത്രം നിര്‍മ്മിച്ചത് എല്ലായ്പോഴും മഞ്ഞു തുള്ളികളാല്‍ ഇവിടുത്തെ പ്രതിഷ്ഠ അഭിഷേകം ചെയ്യപ്പെടുമത്രേ ഹിമവത് സ്വാമി ക്ഷേത്രം എന്നും കൂടി ഈ ക്ഷേത്രം അറിയപ്പെടുന്നു ....
കുത്തനെയുള്ള കയറ്റം കയറി വണ്ടി തളരാന്‍ തുടങ്ങിയിരുന്നു . കൂടാതെ നീതുവിന്റെ മോര്‍ണിംഗ് സിക്നെസ്സ് ഉം . ഞങ്ങള്‍ വണ്ടി ഇടയ്ക്കിടെ പാര്‍ക് ചെയ്താണ് ഓടിച്ചത്
കുന്നിന്‍ മുകളിലെ അത്ഭുത ലോകം എല്ലാവര്ക്കും ഒരനുഭൂതിയയിരുന്നു . മഞ്ഞു തുള്ളികളുടെ ശീതള സ്പര്‍ശവുമായി ആഞ്ഞടിക്കുന്ന കാറ്റ് . സൂചികഗ്ര വൃക്ഷങ്ങള്‍ .....ബന്ദിപ്പൂര്‍ നാഷണല്‍ പര്കിന്റെ ഒരു ഭാഗമാണ് ക്ഷേത്രം നില്‍കുന്ന കുന്നു ...ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ സമ്മതത്തോടെ മാത്രമേ അകത്തു പ്രവേശനം കിട്ടൂ ചെറിയൊരു ഫീസ് ഈടാക്കുന്നുമുണ്ട് ..പ്രധാന ആകര്‍ഷണം കാലാവസ്ഥ തന്നെ കേരള ഭാഗത്തു നിന്നും വരുന്ന മഴ മേഘങ്ങള്‍ ആ വന്മ്മലയുടെ പാര്‍ശ്വത്തില്‍ തട്ടി യുരുംമി കടന്നു പോകുന്നതാണ് തണുത്ത കാറ്റിനും മഞ്ഞിനും കാരണമാകുന്നത് .
സത്യത്തില്‍ ഞാനിവിടെ മൂന്നാമത്തെ പ്രാവശ്യമാണ് വിക്ടോറിയ യും . രണ്ടാമത്തെ പ്രാവശ്യം വന്നപ്പോള്‍ മഞ്ഞുമില്ല ഈ കാറ്റുമില്ല . എഴുതി വെച്ചിരുന്ണേല്‍ ഒരു പത്തു പേജു വിവരണം കൊടുത്തു കൂട്ടി കൊണ്ട് വന്ന അനിയന്റെ അന്നത്തെ ഒരു നോട്ടത്തിനു നേര്‍ത്ത കുളിരിലും ഞാന്‍ വിയര്‍ത്തു പോയിരുന്നു . ആയതിനാല്‍ ഇപ്രാവശ്യം മുകളിലെത്തുന്നത് വരെ ഞങ്ങള്‍ കാണാന്‍ പോകുന്ന പൂരത്തെ കുറിച്ച് അപ്രഖ്യാപിതവും ആത്മാര്‍ത്ഥവുമായ മൌനം പാലിച്ചിരുന്നു .അത് കൊണ്ട് മുന്‍ കൂര്‍ ജാമ്യം .....ഇത് വായിച്ചു അവിടെ പോകുന്നവര്‍ ഭാഗ്യമുള്ളവര്‍ കൂടി ആയിരിക്കണം
അമ്പലത്തിന്റെ വലതു വശത്ത് കുറച്ചു താഴെയായി കുന്നിന്‍ പള്ളയില്‍ ഒരു തടാകമുണ്ട് .ഇപ്പോള്‍ ഇവിടെ അമ്പലത്തില്‍ നിന്നും കാണാമെന്നല്ലാതെ അവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല
1454 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം പണ്ട് കാലത്ത് മൈസൂര്‍ രാജാക്കന്മാരു ടെയും ബ്രിട്ടിഷ് അതിഥി കളുടെയും നായാട്ടിനും മറ്റുമായി ഒരു ഗസ്റ്റ് ഹൌസ് ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുണ്ടായിരുന്നു ഇന്ന് തകര്‍ന്നു കിടക്കുന്ന ഇവ സഞ്ചാരികളുടെ പ്രകൃതി യുടെ വിളിയില്‍ ദുര്‍ഗന്ധ പൂരിതമാണ് ...ഹോ പിന്നേം കക്കൂസ് ഞാനെന്താ ഇത് വിടാതെ പിടിക്കുന്നത് ...? സത്യത്തില്‍ വേറൊന്നും കൊണ്ടല്ല ഈ ദുര്‍ഗന്ധങ്ങള്‍ നമ്മളെ എത്ര പ്രതികൂലമായി ബാധിക്കും ...ഒരു മികച്ച സഞ്ചാര കേന്ദ്രം എന്നാ നിലയിലെക്കെത്താന്‍ ഇത്തരം അടിസ്ഥാന സൌകര്യങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നത് തന്നെയാണ് . ഇതിന്റെ ഒക്കെ അപര്യാപ്തത കൊണ്ടല്ലേ ഇന്ത്യ യിലേക്ക് വരുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും മലംബനിക്കും മഞ്ഞ പ്പിതത്തിനും എതിരെയുള്ള വാക്സിനേഷന്‍ ചെയ്യണം എന്ന നിര്‍ദേശം ഒരപമാനം പോലെ വിദേശ ടൂറിസം സൈറ്റുകളില്‍ കാണേണ്ടി വരുന്നത് .? നമ്മുടെ തന്നെ വിനോദ /തീര്‍ര്ത്ഥ യാത്രകള്‍ ആശു പത്രികള്‍ വരെ നീളുന്നത്...?
അവിടെ ഒരു മണിക്കൂറോളം ചെലവഴിച്ചാണ് ഞങ്ങള്‍ മലയിറങ്ങിയത് . ഒത്തു വന്നാല്‍ ഒരു കടുവയെ ഒക്കെ കാണാന്‍ സാധ്യത ഉളളത് കൊണ്ട് രോടിനിര് വശവും ഞങ്ങള്‍ അരിച്ചു പെറുക്കി നോക്കിയിരുന്നു നിരാശയായിരുന്നു ഫലം ....
ദരിദ്ര നാരായണ വേഷമുള്ള ഗ്രാമീണരും ഫല ഭൂയിഷ്ടമായ കൃഷി ഭൂമിയും എന്ന വൈരുധ്യ ഭൂമിയിലെ ഒരു ബേക്കറി യില്‍ നിന്ന് ഒരു ചായയും കുറച്ചു സ്നാക്സും കഴിച്ചു ഞങ്ങള്‍ ഊട്ടി റോഡില്‍ ഗൂടല്ലൂര്‍ ക്കു യാത്ര തുടങ്ങി
"നന്ദി വീണ്ടും വരണം " എന്ന കര്‍ണാടക സര്‍ക്കാരിന്റെ ബോര്‍ഡ് തീരുന്ന്യിടമൊരു പാലമാണ് പാലം കഴിഞ്ഞാല്‍ "വെല്‍കം തമിള്‍ നാട് " എന്നാ ബോര്‍ഡിനും അപ്പുറം തമിഴ് നാടിന്‍റെ ചെക്ക് പോസ്റ്റ് കപ്പടാ മീശ വെച്ച മുഷ്കന്‍ ഓഫിസര്‍ ക്കു രസീറ്റ് ഇല്ലാത്ത അമ്പതു രൂപ എന്‍ട്രി ഫീസ് കൈക്കൂലി .....
കാട്ടില്‍ മൃഗങ്ങള്‍ക്ക് ക്ഷാമമേ ഇല്ലായിരുന്നു മാനുകള്‍ ,മയിലുകള്‍, കുരങ്ങന്മാര്‍ കാമറ വിശ്രമമില്ലാതെ പണിയെടുത്തു പരമാവധി മുപ്പതു കിലോമീറ്റെര്‍ വേഗമെന്നത് ഞങ്ങള്‍ അക്ഷരം പ്രതി അനുസരിച്ച് ഇരുപതു കിലോമീറ്റെര്‍ ലായിരുന്നു വണ്ടി ഓടിച്ചത് .
രണ്ടു മണിയോടെ ഞങ്ങള്‍ പപ്പയുടെ ഗൂടല്ലുരെ വീട്ടില്‍ എത്തിച്ചേര്‍ന്നു . കുന്നുകള്‍ക്കും മുകളില്‍ ഒരു മലയാള ഗ്രാമം അതാണ് പപ്പയുടെ ഗ്രാമം . തേയില കാപ്പി തോട്ടത്തിന് നടുവിലെ ലളിതവും മനോഹരവുമായൊരു വീട്
ഞങ്ങള്‍ക്കായി തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം ഞങ്ങളുടെ വയര്‍ നിറച്ചു അതിലുപരി അപൂര്‍വ്വം ആളുകളില്‍ മാത്രം കാണുന്ന നിഷ് കളംകമായ സംഭാഷണങ്ങളും കൊണ്ട് പപ്പയും മമ്മിയും ഞങ്ങളുടെ മനസ്സും നിറച്ചിരുന്നു . വൈയ്കിട്ട് ഞങ്ങള്‍ സ്കൂള്‍ പള്ളി എന്നിവയും പരിസരവും കാണാനിറങ്ങി .പപ്പയുടെ ഗ്രാമം കുറെയേറെ ശ്രീലങ്കന്‍ ഗ്രാമം കൂടിയാണ് .ശ്രീലങ്കയില്‍ നിന്നും അഭയാര്‍ഥി കളായി ഇന്ത്യയില്‍ എത്തി ചേര്‍ന്നവരെ തമിഴ്നാട് ഗവണ്മെന്റ് പുനരധി വസിപ്പിച്ച സ്ഥലങ്ങളിലൊന്നാണ് ഗൂടല്ലൂര്‍ . സത്യത്തില്‍ പപ്പയുടെതടക്കം കൃഷി ഭൂമികള്‍ക്ക് പട്ടയമില്ല .ഒരായുസ്സിന്റെ സമ്പാദ്യം മുഴുവന്‍ ഒരു രേഖയുമില്ലാതെ .....!! അനധി വിദൂരമായ ഭാവിയില്‍ കുടിയിരക്കപ്പെട്ടെക്കുമെന്ന ആശങ്ക സംസാരത്തില്‍ മുഴുവനുമുണ്ടായിരുന്നു ....മഴക്കാര്‍ നിറഞ്ഞ കാലാവസ്ഥ എനിക്ക് സൂര്യാസ്തമയം നഷ്ടമാക്കി ...
രാത്രി ഭക്ഷണത്തിന് ശേഷം നേരത്തെ എനിക്ക് നഷ്‌ടമായ സൂര്യസ്തമാനത്തിന്റെ നഷ്ടം നികത്തിയത് രാത്രിയോടെ തെളിഞ്ഞ ആകാശത്തെ നിലാവായിരുന്നു കുളിരുള്ള കാലാവസ്ഥയും കിഴക്ക് ഭാഗത്ത് എനിക്ക് ലഭിച്ച മുറിയുടെ സുതാര്യമായ ജനലില്‍ കൂടി എനിക്ക് ലഭിച്ച പൂര്‍ണ ചന്ദ്രന്റെ കാഴ്ചയും .....നിലാവും നകഷത്രങ്ങളും ഇടയ്ക്കവയെ വിഴുങ്ങുന്ന മേഘങ്ങളും ...അതിമനോഹരമായ ആ രാത്രിയില്‍ എപ്പോഴായിരുന്നു ഞാനു റ ങ്ങിയത് .....
പുലര്‍ച്ചെ ഞാനും സജനും ഒന്ന് നടക്കാനിറങ്ങി . പ്രഭാത സൂര്യന്റെ കുറച്ചു ഫോട്ടോ എടുക്കുകയായിരുന്നു ലക്‌ഷ്യം കിഴക്ക് ഭാഗത്തെ മലനിരകള്‍ക്കു മുകളിലെ സൂര്യോദയം കുറെയേറെ താമസിച്ചാണ് തെളിഞ്ഞ ആകാശവും നേരിയ മഞ്ഞും എനിക്ക് കുറച്ചു നല്ല ഫോട്ടോ എടുക്കാനുള്ള അവസരം തന്നു .
പ്രഭാത ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ സൂചി മല കാണാനിറങ്ങി ഗൂടലുര്‍ കാര്‍ക്കിത് ഊസി മലയാണ് ....ഊസി മല ........സൂചി മല എന്നതിന് പകരം ഊസി മല എന്ന് വിളിക്കാന്‍ തന്നെയാണ് എനിക്കെന്തോ താല്പര്യം . തുടച്ചു മിനുക്കി മലയാളീകരിക്കുമ്പോള്‍ പേരില്‍ വെറും "ഊശി " ആണെങ്കിലും ആ ഗാംഭീര്യം നഷ്ട പെട്ട് പോകുന്നത് പോലെ . മാത്രമല്ല എത്തിപ്പെടുന്ന ഏതു സ്ഥലവും അന്നാട്ടുകാരുടെ കണ്ണുകളോടെ അവരുടെ വികാരങ്ങളോടെ ആസ്വദിക്കുന്നതല്ലേ നല്ലത് ....പേര് പോലും മാറ്റാതെ .......?
ആകാശത്തിന്റെ അനന്തതയിലേക്ക് ശിഖരങ്ങള്‍ നീട്ടിയ യൂക്കാലിപ്സ് തോട്ടത്തില്‍ കൂടി ഊസി മലക്കുള്ള
റോഡരുകില്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി . ഗുണ്ടല്‍ പെട്ട് നിന്നും വാങ്ങിയ കുറച്ചു വത്തക്ക ഡിക്കിയില്‍ ഉണ്ടായിരുന്നു അത് അവിടെ നിന്നും കഴിച്ചു . വിടര്‍ന്ന കണ്ണുകളോടെ വിസ്മയ ക്കഴ്ചകളെ നിറഞ്ഞാ സ്വദിക്കുന്ന ഒരു സ്കൂള്‍ പഠന യാത്ര സംഘം കയറിയ ബസ് ഞങ്ങള്‍ക്ക് മുന്നിലൂടെ ചുരം കയറി പോയി . എത്രയേറെ കണ്ണുകള്‍ക്ക് ...മനസ്സുകള്‍ക്ക് ആശ്ചര്യ ദായകമായി ട്ടുണ്ടാവം ഈ മനോഹരമായ പ്രദേശം ....? ഉത്തരം കിട്ടില്ലെങ്കിലും ഇത്തരത്തില്‍ ചില ചോദ്യങ്ങള്‍ സ്വന്തം മനസ്സിലെറിഞ്ഞു കൊളുത്തി വലിക്കല്‍ എനിക്കൊരു സുഖമുള്ള കാര്യമാണ് .ആരായിരിക്കും ഈ മരങ്ങള്‍ നട്ടത് ......? ആരായിരിക്കും ഇവിടുത്തെ ആദ്യത്തെ താമസക്കാര്‍ ....? എങ്ങനെയായിരിക്കും ...? എന്തിനായിരിക്കും ....? എപ്പോഴായിരിക്കും ...? ചിലപ്പോ ചില ചോദ്യങ്ങള്‍ ആയിരിക്കും എന്നെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കാര് ...മറ്റു ചിലപ്പോ ഉത്തരങ്ങളും .....
ഒരു വശത്ത് പ്രൌഡ ഗംഭീരമായ ഒരു മലക്കിപ്പുരമാണ് കുത്തനെയുള്ള സൂചിമല . നിരന്നു പടര്‍ന്നു കിടക്കുന്ന യുകളിപ്സു തോട്ടങ്ങള്‍ക്കും അപ്പുറം ഒരു ചെറിയ വ്യൂ പൊയന്ടുണ്ട് ഇവിടെ നിന്നും നോക്കിയാല്‍ ചെറിയ തീപ്പെട്ടികള്‍ പോലെ കെട്ടിടങ്ങളും വാഹനങ്ങളുമുള്ള ഗൂടലുര്‍ ടൌണ്‍ കാണാം ഉച്ചയോടെ ഞങ്ങള്‍ മലയിറങ്ങി
ഊട്ടിക്കും ഗൂടല്ലൂരി നും എനിക്ക് ഒരൊറ്റ വ്യത്യാസമേ തോന്നിയിട്ടുള്ളൂ ഡ്രൈവ് ചെയ്യുന്ന സമയത്ത് ഒന്ന് റോഡ രുക് ചേര്‍ന്ന് വണ്ടി നിര്‍ത്താന്‍ വിചാരിച്ചാല്‍ ഊട്ടിയില്‍ സാധിച്ചെന്നു വരില്ല ..പാര്‍ക്കിംഗ് നു ഇടമില്ലാത്ത ഇടുങ്ങിയ റോഡുകള്‍ ..അതാണ് ഊട്ടി .ഇവിടെ ഗൂടല്ലൂര്‍ അങ്ങനെയൊരു ബുദ്ധി മുട്ടില്ല .
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ടി വി റെക്നിഷ്യന്‍ ആയിരുന്നപ്പോള്‍ എനിക്ക് ഡിജി റ്റ ല്‍ രസീവരുകള്‍ സര്‍വ്വീസ് ചെയ്യാനുള്ള പരിശീലനം തന്ന രാജ് കുമാര്‍ എന്നാ ടെക്നിഷ്യന്‍ നെ കാണാനും പഴയ ബന്ധം പുതുക്കാനും സാധിച്ചത് ഒരനുഭവമായിരുന്നു (ഞാനും എന്റെ പ്രീയപ്പെട്ട കൂട്ടുകാരന്‍ ശ്രീകുമാറും ചേര്‍ന്ന് ആദ്യമായി ഗൂടലുര്‍ വന്നത് ഒരു ബജാജ്കെ ബി ബ്യ്ക് നായിരുന്നു..അതൊരു രസമുള്ള യാത്ര പിന്നൊരിക്കല്‍ എഴുതാം ) തിരിച്ചു യാത്രയില്‍ പപ്പയും മമ്മിയും ഞങ്ങളുടെ കൂടെ നാട്ടിലേക്കു വന്നിരുന്നു.
അപ്രതീക്ഷിതമായ സന്തോഷങ്ങളുടെ ഘോഷ യാത്രയാണ് ജീവിതമെന്നും കാലം നമുക്കായി ഇനിയും പലതും കരുതി വെച്ചിട്ടുണ്ടാവുമെന്നു വീണ്ടുമൊരിക്കല്‍ കൂടി ഓര്‍മിപ്പിച്ച പപ്പ തികച്ചും അപ്രതീക്ഷിതമായി ഒരു തടിയന്‍ പുസ്തകം എടുത്തു തന്നു . പപ്പയുടെ ഗൂടലുരെ വീട്ടില്‍ വന്നവര്‍ എഴുതി വച്ച യാത്ര വിവരണങ്ങള്‍ ആയിരുന്നു അവ . കുറച്ചെണ്ണം ഞാന്‍ വായിച്ചു ..ഞങ്ങളുടെതായി ഒന്ന് എഴുതുക എന്നതിന് ഞങ്ങള്‍ നിര്‍ബന്ധിതനായി അതിന്റെ ഫലമായി എഴുതിയതാണിത്.
ആദ്യമായിട്ടായിരുന്നു യാത്ര തീരുന്നതിനും മുന്നേ യാത്രാ വിവരണം എഴുതിയത്
നന്നായിട്ടുണ്ട്!
ReplyDelete'സൈബർജാലക'ത്തിന്റെയും മറ്റും അഗ്രഗേറ്ററിൽ ഉൾപ്പെടുത്തിയാൽ കുറച്ചുകൂടി വായനക്കാരിലേക്ക് എത്തിയേനെ...
ചെയ്യാം ..നന്ദി വീണ്ടും വരണേ
Deleteവായികുന്നതിന്റെ മുന്‍പ് തന്നെ ഒരു അഭിപ്രായം അറിയിക്കുന്നു...ലാസര്‍ അണ്ണന്‍ പറഞ്ഞത് പോലെ സൈബര്‍ ജാലകം അഗ്രിഗേറ്റര്‍ പോലുള്ള സംവിധാനങ്ങള്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയാല്‍ വായനക്കാരിലേക്ക് താങ്കളുടെ ബ്ലോഗിനെ എത്തിക്കുവാന്‍ കൂടുതല്‍ സഹായകമാവും.
ReplyDeleteഎന്നാലും പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി ഓട്ടോ വിളിച്ചും വരും.... :)
സത്യത്തില്‍ ഇത് പോലുള്ള നിങ്ങളുടെ ഉപദേശങ്ങള്‍ തന്നെയാണ് എന്നെ ഇവിടെ വരെ എത്തിച്ചത് ....തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ നേര്‍വഴികള്‍ പറഞ്ഞു തരാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു എന്നത് വളരെ അഭിമാനം തോന്നിപ്പിക്കുന്നു
Deleteഗൂഡമായ ഗൂഡല്ലൂരിലേയ്ക്ക് ഒരു യാത്ര
ReplyDeleteപട്ടയമില്ലാത്ത പപ്പയുടെ അദ്ധ്വാനമൊക്കെ ദോഷമേതുമില്ലാതെ നിലനില്‍ക്കട്ടെ
യാത്രയുടെ വിവരണങ്ങലൊക്കെ വായിക്കുമ്പോള്‍ സത്യത്തില്‍ കൊതി തോന്നും.
നാട്ടില്‍ വരുമ്പോ നമ്മുക്കൊന്നിച്ചു പോകാം അജിത്തെട്ടാ
Deleteഗോപാൽസ്വാമി പേട്ട് ഗുണ്ടൽപ്പേട്ടയുടെ അടുത്തല്ലെ. ഗൂഡല്ലൂരിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ എന്നു പറയുന്നിടത്ത് എന്തോ അപാകത തോന്നി
ReplyDeleteഗുണ്ടൽപ്പേട്ട- ഗൂഡല്ലൂർ കുടുംബസമേതമുള്ള യാത്ര വായിച്ചു
ശരിയാണ് പക്ഷെ പന്ത്രണ്ടു കിലോമീറ്റര്‍ യാത്ര ഉണ്ട് ഗൂടല്ലൂര്‍ ടൌണില്‍ നിന്നും... ബന്ടിപോര്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമാണ് ഗോപാല്‍ സ്വാമി പെട്ട്
Deleteഎഴുതി എഴുതി കൊതിപ്പിക്കുകയാണല്ലെ. ഞാനും എന്നെങ്കിലും യാത്ര പോകും.
ReplyDeleteമയിലിനെ കണ്ടെന്ന് പറഞ്ഞിട്ട് അതിന്റെ പടം ഇട്ടില്ല
ഇല്ല ഫോട്ടോയില്‍ അവനും അവളും അത്ര നന്നായില്ല .....
Deleteനല്ല വിവരണം ,, കൊതിപ്പിക്കുന്ന യാത്രയും , എഴുത്ത് തുടരുക യാത്രയും എല്ലാ ആശംസകളും
ReplyDeleteനന്ദി ഫൈസല്‍ ...
Deleteനന്ദി ഫൈസല്‍
Deleteഒരിക്കലേ പോയിട്ടുള്ളൂ... നാട്ടിലെ കാഴ്ചകള്‍ വായിക്കുമ്പോള്‍ കൊതി തോന്നാറുണ്ട്... നല്ല എഴുത്ത് :)
ReplyDeleteകാഴ്ചകള്‍ കാണാനും കാണുമ്പോള്‍ പണ്ടത്തെ ഒരു രണ്ടു വയസ്സുകാരനെ പോലെ അത്ഭുത പ്പെടാനും വിടര്‍ന്ന കണ്ണുകളോടെ നിറഞ്ഞ മനസ്സോടെ നിങ്ങളോടൊക്കെ പറയാനും സാധിക്കുന്നതാണ് എന്റെ ഭാഗ്യം .....മാത്രമല്ല കേള്‍ക്കാന്‍ തയ്യാറാകുന്ന നിങ്ങളെ പോലുള്ളവരും ........ നന്ദി മുബി
Deleteഞാന്‍ ആദ്യമായാണ് ഇവിടെ വരുന്നത്. യാത്രകള്‍ ഒരുപാടു ഇഷ്ടമാണ്. ദൈവകൃപയാല്‍ ഒരുപാടു യാത്രകള്‍ തരമാകുന്നുമുണ്ട്. എല്ലാം ഔദ്യോഗിക യാത്രകള്‍ ആണെന്ന് മാത്രം.
ReplyDeleteഈ യാത്രയും എനിക്ക് ഇഷ്ടമായി.. ബാക്കി ഒക്കെ പതിയെ വായിക്കാം.
നന്ദി ശ്രീജിത്ത് എല്ലാ യാത്രകളിലും തിരികെ വരുമ്പോള്‍ കാണുന്ന പ്രലോഭനവും പ്രോത്സാഹനവും പോലെ താങ്കളുടെ ഈ വരവിനും " നന്ദി വീണ്ടും വരിക ..നാട്ടുംപുരതുകാരന്‍ "
ReplyDeleteയാത്രാവിവരണം മനോഹരമായി.യാത്ര ചെയ്ത വഴികളിലൂടെ ആയപ്പോള്‍ പ്രത്യേകിച്ചും ....അക്ഷരതെറ്റുകള്‍ ഒഴിവാക്കുമല്ലോ.
Deleteയാത്രാവിവരണം മനോഹരമായി.യാത്ര ചെയ്ത വഴികളിലൂടെ ആയപ്പോള്‍ പ്രത്യേകിച്ചും ....അക്ഷരതെറ്റുകള്‍ ഒഴിവാക്കുമല്ലോ.
ReplyDeleteതീര്‍ച്ചയായും
Deleteയാത്രകള്‍ നടക്കട്ടേ... കൂടെ ഉണ്ട്...
ReplyDeleteനിന്നോടോതുള്ള ഒരു യാത്ര സ്വപ്നമാനെ
Delete