മുപ്പത്തി ഏഴു ഡിഗ്രിയെങ്കിലും ചൂടുള്ള കാലാവസ്ഥയാണ് ഇവിടെ. എന്റെ കടമുറിയിലെ ഫാന്‍ താഴേക്ക് തള്ളി വിടുന്നത് അതിലും കൂടിയ ചൂടായിരുന്നു .കറന്റ് പോയാല്‍ ഞാന്‍ വിയര്ത്തൊലിച്ച് വേരുതെയിരിക്കെണ്ടിവരും. ഇന്ന് നേരത്തെ കടയില്‍ നിന്നിറങ്ങണം . ഒരു അഞ്ച് മണിക്കെങ്കിലും....ഞാനൊരു യാത്രക്ക് തയ്യാറെടുക്കുകയാണ്..വിചിത്രമായ ഒരു യാത്ര .....
രാവിലെ മുതല്‍ ബൈക്ക് ചില അസ്വസ്ഥതകള്‍ കാണിച്ചു തുടങ്ങിയിരുന്നു. ചെയ്നിനു എന്തെങ്കിലും തകരാറുണ്ടോ.... ടയര്‍ വല്ലാതെ പുളയുന്നതു പോലെ. ചെറിയ ജംഗ്ഷനില്‍ നിന്നും വലത്തോട്ടുതിരിഞ്ഞതുംവല്ലാത്തൊരു ശബ്ദത്തോടെ പിന്നിലെ ടയര്‍ നിശ്ചലമായി. ഇടതു വശത്തെ ചരലില്‍ വണ്ടി പാളി നിന്നു..... തൊട്ടടുത്ത കടയിലുള്ളവര്‍ ശബ്ദം കേട്ട് ഓടി വന്നു. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കൊട്ടും മനസ്സിലായില്ല . മറ്റുള്ളവര്‍ എന്നോട് അടുത്തുള്ള വര്ക്ക്ശ ഷോപ്പില്‍ പോകാന്‍ പറഞ്ഞെങ്കിലും ഞാന്‍ പെട്ടെന്ന് തന്നെ എന്റെ ജോലി തുടങ്ങി. ചെയിന്‍ അഴിഞ്ഞു ബോക്സിനും കോണ്സെങറ്റിനും ഇടയിലേക്കായി കിടക്കുന്നു എന്ന് കണ്ടു....ഭാഗ്യം ....... കൈ നിറയെ ഗ്രീസും ഓയിലും മണ്ണും ചേര്ന്ന്് വൃത്തികേടായെങ്കിലും എല്ലാം വീണ്ടും പഴയപടി ശരിയാക്കാന്‍ എനിക്ക് തന്നെ സാധിച്ചു.
സത്യത്തില്‍ വല്ലത്തോരഭിമാനം തോന്നി. ഇങ്ങനെ തന്നെ ആയിരിക്കണം ഈ യാത്രയില്‍ ഞാന്‍ ചേരേണ്ടത് . (ഇത്രയും വലിച്ചു നേടിയതിനു ക്ഷമിക്കണം. ) ഒന്പതതു മാസം കൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറെക്കുറെ നല്ലൊരു പങ്കും ഒരു ബൈക്കില്‍ ചുറ്റി സഞ്ചരിച്ച പി ജി ടെന്സിംനഗിന്റെ don’t ask any old block for directions എന്ന പുസ്തകം വായിക്കാനാണ് എന്റെ ഈ യാത്ര ..ഏതെങ്കിലും ഏകാന്തതയുടെ കോണില്‍ നിന്നിതു വായിക്കണം എന്നെനിക്കു നിര്ബ ന്ധമുണ്ടായിരുന്നു .അതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം തീര്ച്ചdയായും പുസ്തകത്തോടും നീതി പുലര്ത്തകണം എന്നൊരു വാശി . കയ്യിലുള്ള ചെറിയ കഷ്ണം തുണിയില്‍ തുടച്ചിട്ടും വൃത്തിയാവാത്ത കൈ കൊണ്ട് ഒന്നാമത്തെ പേജു തുറക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരാനന്ദം ഞാനനുഭവിക്കുന്നുണ്ടായിരുന്നു............ചിലപ്പോള്‍ അദ്ദേഹവും ......
കേരള കേഡറില്‍ ഒരു ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു പി ജി ടെന്സിം.ഗ് കൃത്യമായി പറഞ്ഞാല്‍ 1986 ബാച്ചില്‍ .വിവിധ ജില്ലാ ഭരണകൂടങ്ങളിലും ഐ ടി ,വിദ്യാഭ്യാസം ,മത്സ്യബന്ധനം ,ഗതാഗതം തുടങ്ങിയ വകുപ്പുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട് .രണ്ടു പതിറ്റാണ്ടുകള്‍ നീണ്ട ഈ സേവന കാലയളവിനേക്കാള്‍ 2008 ലെ സ്വയം വിരമിക്കലിന് ശേഷം അദ്ദേഹം നടത്തിയ സാഹസിക യാത്ര ഓര്മിവക്കപ്പെടുന്നത് തന്നെയായിരിക്കും .പുസ്തകത്തിന്റെ അവസാന താളുകളില്‍ അദ്ദേഹം കുറിച്ചിട്ടത് പോലെ .....
വിചിത്രനായ ഒരു മനുഷ്യനോടോത്തു ചിലവഴിക്കുക ഏറെക്കുറെ അസ്വാദ്യ്പൂര്വമായിരിക്കുമെന്നു പുസ്തകം എന്നെ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു .യഥാര്ത്ഥ ത്തില്‍ ടെന്സിങ്ങിനു യാത്ര കേവലാനന്ദം മാത്രമായിരുന്നില്ല . അദ്ധേഹത്തിന്റെ ഭാഷയില്‍ ധ്യാനാത്മക ദേശാടനം .ആണ്.... തിരുവനന്തപുരത്ത് നിന്നും തമിഴ്നാട് ,ആന്ധ്രപ്രദേശ് ഒറീസ്സ വഴി സ്വന്തം നാടായ സിക്കിമിലെക്കും നേപ്പാളിലെ പോഖാര യിലേക്കും പിന്നീട് അവിടെ നിന്നും ഉത്തരാ ഖണ്ഡ് ,ഹിമാചല്‍ പ്രദേശ് ബീഹാര്‍ ജ്ഹര്ഖന്ദ് വടക്ക് കിഴക്കന്‍ മേഖലകളിലേക്കും അവിടെ നിന്നും തിരിച്ചു ബീഹാര്‍ ഛത്തിസ് ഖണ്ഡ് മഹാരാഷ്ട്ര ,മധ്യപ്രദേശ് ആന്ധ്രാ വഴി കേരളത്തിലേക്കും എന്ഫീനല്ഡ് തണ്ടര്‍ ബേര്ഡ്് ബൈക്കില്‍ നടത്തിയ അനുഭവക്കുരിപ്പുകലാണീ പുസ്തകം .
എന്തിനു വേണ്ടി യാത്ര ചെയ്യുന്നു എന്നാ ചോദ്യം തികച്ചും യുക്തി രഹിതമാണ് എന്തിനു വേണ്ടി ജീവിക്കുന്നു എന്നാ ചോദ്യത്തിനുത്തരം കൊടുക്കുന്നത് പോലെ മുട്ട് ന്യായങ്ങള്‍ നിരത്താനോ ഒന്നും അദ്ദേഹം തയ്യാറല്ല .സ്വന്തം വാക്കുകളില്‍ “ഇതെന്റെ സ്വന്തം ചിന്ത പദ്ധതിയാണ് ഇനിയും നിശ്ചയിച്ചിട്ടില്ലാത്ത എങ്ങോട്ടൊക്കെയോ ഉള്ള എന്റെ മാത്രം യാത്ര .മറ്റുള്ളവര്‍ ഇതെങ്ങനെ കാണുമെന്നറിയില്ല എങ്ങനെ കണ്ടാലും എനിക്കൊരു പ്രശ്നവുമില്ല “
ഒരു യാത്രക്കാരന്‍ ...സഞ്ചാരി എങ്ങനെയായിരിക്കണം എന്ന എന്റെ സ്വന്തം വിധി നിര്ണകയത്തോ ട് ടെന്സിം്ഗ് എത്ര യോജിപ്പിലാണെന്നു യാത്രയുടെ തുടക്കം തന്നെ ബോധ്യപ്പെടുത്തി തന്നു .തികച്ചും ഗൌരവത്തോടു കൂടി തന്നെ സമീപിക്കേണ്ട ഒന്നാണോ ജീവിതം ..?വര്ഷംങ്ങള്‍ നീണ്ട ഉത്തരവാദിത്വമുള്ള ജോലി നല്കി യ പുറം പൂച്ചായ ഗൌരവത്തെ കുടഞ്ഞെറിഞ്ഞു നര്മരബോധവും അങ്ങേയറ്റത്തെ നിരീക്ഷണപാട വവും ചേര്ന്നു ള്ള അനുഭവ സാക്ഷ്യങ്ങളുമാണ് ഇതിലുടനീളം ത്രസിച്ചു നില്ക്കുിന്നത് .നിസ്സാരപ്പെട്ട ഒരു യാചകനോ ചായക്കടക്കാരനോ തൂപ്പുകാരനോ പോലീസുകാരനോ ആരോ ആയിക്കൊള്ളട്ടെ നിശിതമായ വിലയിരുത്തലുകളോടെ തികഞ്ഞ വഴക്കത്തോടെ അയാളിലെക്കിറങ്ങി ചെല്ലാന്‍ അസാധാരണ നിരീക്ഷണ പാടവമുള്ള ഒരു സഞ്ചാരിക്കെ സാധിക്കുകയുള്ളൂ .
അഴിച്ചു വെച്ച ബ്യുറോക്രാറ്റ് കുപ്പായത്തിന്റെ ഇസ്തിരി വടിവുകള്‍ ഒട്ടും അലോസരപ്പെടുത്താതെ യാത്രയിലെ മുഷിഞ്ഞ വസ്ത്രങ്ങളും നീട്ടി വളര്ത്തിസയ മുടിയുമായി വഴിയോര ഭക്ഷണ ശാലകളിലും ഹോട്ടലുകളിലും എത്തിച്ചേരുന്ന ഒരാള്ക്ക് ലഭിക്കുന്ന കയ്പുള്ള സ്വീകരണങ്ങളെ മധുരപൂര്വ്വംട തമാശയില്‍ പൊതിഞ്ഞു അവതരിപ്പിക്കുന്നു ഇദ്ദേഹം നമുക്ക് മുന്നിലേക്ക്.
ചില നേരങ്ങളില്‍ അദ്ദേഹം കണ്ടെത്തുന്ന വ്യക്തികള്‍ നമ്മളല്ലാതെ മറ്റാര്?....പൊങ്ങച്ച ക്കാരും അഹങ്കാരികളും അധിക പ്രസംഗികളുമായ നമ്മളോരോരുത്തരെയും തികഞ്ഞ പുഛ്‌ചത്തോടെ കൈകാര്യം ചെയ്യുന്നത് സന്തോഷത്തോടെ അനുഭവിക്കുകയല്ലാതെ നിവൃത്തിയില്ല ...
പ്രായപൂര്ത്തി യായവര്ക്ക്ി മാത്രം ആസ്വദിക്കാന്‍ പറ്റുന്ന കാര്യങ്ങളെ പറ്റി പറയുമ്പോള്‍ അത്ര തന്നെ നിഷ്കളങ്കതയും കാത്തു സൂക്ഷിക്കാന്‍ കഴിയുന്നത് അത്ഭുതത്തോടെയല്ലാതെ കാണാന്‍ സാധിക്കില്ല.അതിലുപരി നാണമില്ലാതെ പറയുന്ന ധീരത ഒരുപക്ഷെ നമ്മളെ അമ്പരപ്പിച്ചേക്കാം.
ഇന്ത്യയെന്ന വിശാലതയെ രണ്ടു ചക്രങ്ങള്‍ കൊണ്ട് കീഴടക്കുന്ന ഇദ്ദേഹം എത്തിച്ചേരുന്ന ഹോട്ടല്‍ മുറികളില്‍ സ്വന്തം പേരും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഹുയന്സാങ്ങ് , ഇബന്‍ ബത്തൂത്ത തുടങ്ങിയ സഞ്ചാരികളുടെ പേരുകള്‍ എഴുതി വിടുന്നതിന്റെ തമാശ ഒരര്ത്ഥ ത്തില്‍ അംഗീകരിക്ക പ്പെടെണ്ടത് തന്നെ.ഇങ്ങനെ ഒരു യാത്ര നടത്താന്‍ അവരുടെ പിന്ഗാമി എന്നവകാശപെടാന്തി കച്ചും അര്ഹണനായവ്യക്തി തന്നെയാണ് ടെന്സിംെഗ്. കൂടാതെ ഇത്രയേറെ വ്യത്യസ്തതകള്‍ കാത്തു സൂക്ഷിക്കുന്നു ഈ രാജ്യം എന്നത് ഈ പുസ്തകം വായിക്കുന്ന ഏതൊരാള്ക്കും അത്ഭുതത്തിനു വക നല്കും .
പുസ്തകത്തിന്റെ അവസാന ഭാഗം അദ്ദേഹത്തിന്റെ വാക്കുകളില്‍ “എന്നേ നോക്ക് ..ഞാന്‍ തന്നെ എന്നേ തൊഴില്‍ രഹിതനാക്കിയിട്ടു വര്ഷംു ഒന്നാവാന്‍ പോകുന്നു. റിട്ടയര്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ പണമൊക്കെ തീര്ന്നി ട്ട് കാലം കുറേയായി . പക്ഷെ ഞാന്‍ കൈവരിച്ച നേട്ടം തകര്പ്പ്ന്‍ തന്നെയാണ് അല്ലേ... ? പട്ടിണി കിടക്കുന്ന കാര്യമൊക്കെ പോട്ടെ. ഞാനിപ്പോള്‍ നിങ്ങളില്‍ പലരെക്കാളും ധനവാന്‍ തന്നെയാണെന്ന് വേണമെങ്കില്‍ വാതു വെക്കാം.ഇഷ്ടപെട്ടാലും ഇല്ലെങ്കിലും പോന്നു ചങ്ങാതി നമ്മള്‍ തമ്മിലുള്ളത് ഒരു പവിത്രമായ ബന്ധമാണ്.നിങ്ങള്ക്ക്ഒ സമയമാകുമ്പോള്‍ അത് മനസ്സിലായിക്കൊള്ളും . ഞങ്ങള്‍ കാത്തിരിക്കും . ഞാനും എന്നോടൊപ്പം ഈ പവിത്രബന്ധവും “