Monday, July 15, 2013

ഖജുരാഹോയിലെ രതിശില്പങ്ങള്‍

ഖജുരാഹോയിലെ രതിശില്പങ്ങള്‍ ..............




                രാവിലെ ഏഴു മണി.... അനന്തമായ വയലുകള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട റയില്‍വേ സ്റ്റേഷനില്‍ എന്റെ ട്രെയിന്‍ നിന്നു  .ജനറല്‍ കമ്പര്‍ത്മെന്റിലെ ഞങ്ങളുടെ സഹയാത്രികര്‍ ചാക്കുകളും പെട്ടികളുമായി മുഷിഞ്ഞ വേഷത്തില്‍ തിരക്ക് പിടിചിറങ്ങി .ഇന്നലെ രാത്രി മുതല്‍ പുകയില ഉത്പന്നങ്ങളുടെ നിലക്കാത്ത വിവിധ ഗന്ടങ്ങല്‍ക്കിടയിലലയിരുന്നു ഞങ്ങള്‍ മുഷിഞ്ഞ വേഷങ്ങല്ക്കുള്ളിലെ നിഷ്കളങ്കതയും തികച്ചും അപരിചിതരായ ഞങ്ങളോട് അവര്‍ കാണിച്ച പരിഗണനയും അവരുമായിഎന്നെ വല്ലാതെ അടുപ്പിച്ചിരുന്നു... ഭാഷ  എനിക്കൊട്ടും മനസ്സിലവുന്നുണ്ടയിരുന്നില്ലെങ്കിലും...... 
          
                ഖജുരാഹോ റെയില്‍വേ സ്റ്റേഷന്‍
......ടാക്സി ഓട്ടോ ഡ്രൈവര്‍ മാരായിരുന്നു അടുത്തത്..... എവിടെ പോകണം.......... എല്ലാ കാഴ്ചയും കാണിച്ചു തരാം......... 400രൂപ ..... ഹിന്ദിയിലും മുറി ഇംഗ്ലീഷിലും അവരുടെ നാടന്‍ കാന്‍വാസിംഗ് ...
                വെയിറ്റിംഗ്  റൂം പൂട്ടിയിട്ടീരിക്കുകയായിരുന്നു സ്റ്റേഷന്‍ മാസ്റ്ററോട് ചോദിച്ചപ്പോള്‍ ചെറിയൊരു ഇന്റര്‍വ്യു . കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ താക്കോല്‍ തന്നു കൂടെ ഒരുപദേശവും മുറി വൃത്തികേടാക്കാതിരിക്കാനാണ് ലോക്കു  ചെയ്തു വച്ചത് കുളിയും വിശ്രമവും കഴിഞ്ഞു ലോക്കു ചെയ്തു താക്കോല്‍ തിരിച്ചേല്പിക്കണമെന്ന്  ...ആയിക്കോട്ടെ
                എന്റെ കുളി കഴിയുന്നത്‌ വരെ ജനലരികില്‍ നിന്ന ഓട്ടോക്കരനോട് 'ആപ് കാ  നാം ക്യാ ഹെ"    എന്ന് ചോദിച്ചു........... പുകയില സ്പ്രേ ഓടു കൂടി "രാകേഷ മിശ്ര" പിന്നെ "സോറി സാബ്‌" ഭാഗ്യം കുങ്ങ്ഫൂ എന്നല്ലാത്തത്  ........ ഞാന്‍ മുഖം തുടച്ചു കൊണ്ട് പറഞ്ഞു
                ഖജുരാഹോ ക്ഷേത്രത്തിലേക്ക്  നൂറു രൂപ പറഞ്ഞത് അമ്പതു രൂപയില്‍ ക്ലോസ് ചെയ്തു .....
         
  റെയില്‍വേ സ്റ്റേഷനില്‍ നിന്നും  ഏഴു കിലോമീറ്റെര ആണ് ഖജുരഹോയിലേക്ക്.. ക്ഷേത്രത്തില്‍  എന്റെ കൂട്ടുകാരന്‍ എന്നെ കത്ത് നില്കുന്നുന്ടെന്നു ഞാനയാള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു
                ഫേസ് ബുക്ക്‌ വഴിയാണ് ഞാനവനെ പരിചയപ്പെടുന്നത് അവന്റെ പേരും ഫേസ് ബുക്കില്‍ ഖജുരാഹോ എന്ന് തന്നെയാണ് ശരിക്കുള്ള പേര് പുഷ്പേന്ദ്ര
.ഖജുരാഹോ.ക്ഷേത്രത്തിനു മുന്നില്‍ക്കൂടിയുള്ള റോഡ്‌ ആര്‍ക്കിയോളജി വകുപ്പ് അടച്ചതിനെ തുടര്‍ന്ന് നടന്നു വരുന്ന സമരത്തിന്റെ പ്രകടനത്തിനിടയിലൂടെ നാടകീയമായിട്ടായിരുന്നു  അവന്‍ കടന്നു വന്നത് കെട്ടിപ്പിടിച്ച് അവനവന്റെ സന്തോഷം  പ്രകടിപ്പിച്ചു .. ഇതിനു മുന്‍പ് ഫോട്ടോ കണ്ടും ചാറ്റ് ചെയ്തും ഉള്ള  പരിചയം മാത്രമേ ഞങ്ങള്‍ക്കുള്ളൂ എന്നത് ആ അടുപ്പത്തിന്റെ ഊഷ്മളതയില്‍ എനിക്ക് അത്ഭുതമായി തോന്നി
                ആകെ എണ്‍പത്തി അഞ്ചു ക്ഷേത്രങ്ങള്‍ ഖജുരാഹോയില്‍ ഉണ്ടായിരുന്നുവത്രേ ഇന്ന് ഇര്പതി അഞ്ചു എണ്ണം കണ്ടെത്തി സംരക്ഷിക്കപ്പെട്ടിട്ടുണ്ട് വിക്ടോറിയക്ക് കുറച്ചു ഹിന്ദി അറിയാം അവള്‍ അത് വച്ച് പുഷ്പേന്ദ്രയോട് സംസാരിക്കുന്നു  പിന്നീടെനിക്കായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിതരുന്നു. സംരക്ഷിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം വെസ്റ്റേണ്‍ ഗ്രൂപ്പ്‌ ഓഫ് ടെംപിള്‍സ് എന്നറിയപ്പെടുന്ന സമുച്ചയമാണ്‌ ആറു ക്ഷേത്രങ്ങളാണ് ഇവിടെ ഉള്ളത് പത്തു രൂപയാണ് എന്‍ട്രി ഫീസ്‌ വിദേശികള്‍ക്ക് ഇരുന്നൂട്റ്റന്പതും ..
             
 കല്ല് പാകിയ നടവഴികളിലൂടെ നടക്കുമ്പോള്‍ പുഷ്പേന്ദ്ര അവന്റെ ഹിന്ദി ചുവയുള്ള ഇന്ഗ്ലീഷില്‍ ഒരു ചോദ്യം എങ്ങനെയാണു ഈ ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞത് ?
                എവിടെ നിന്നായിരുന്നു ..പണ്ട് ഏതോ ബാലമാസികയില്‍ കല്ലില്‍ പണിത ഈ കവിതയെ കുറിച്ച് വായിച്ചതാണ് ആദ്യത്തെ ഓര്‍മ ബ്ലാക്ക്‌ ആന്‍ഡ്‌ വയ്യിറ്റ് ചിത്രത്തിലെ ശില്പംഗള്‍ എന്നെ അത്രയേറെ ആകര്‍ഷിച്ചിരുന്നു 

                ക്യാമറയ്ക്കും കണ്ണിനും  പിന്നീട് വിശ്രമമുണ്ടായിരുന്നില്ല പുഷ്പേന്ദ്ര ഒരു പ്രൊഫഷനല്‍ ഗൈഡായിമാറി കാഴ്ചകളെകുറിച്ച് പറഞ്ഞു തരാന്‍ തുടങ്ങി .....ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച നമ്മുടെ പൂര്‍വികരുടെ അസാമാന്യ ഭാവനയ്ക്കും കരവിരുതിനും മുന്നില്‍ ഞാന്‍ ചിലപ്പോള്‍ മതിമറന്നു പോകുന്നു ..ഒന്പതാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയില്‍ ചന്ദേല രാജാക്കന്മാരായിരുന്നു  ക്ഷേത്രനിര്‍മാണത്തിനു നേതൃത്വം കൊടുത്തത് .

                പേരിനുമുണ്ടൊരു ചരിത്രം .പണ്ട് ചന്ദേല രാജാക്കന്മാരുടെ കാലത്ത് ഖജൂര്‍ എന്ന പേരുള്ള പനകള്‍ ഇവിടെ ധാരാളമായി ഉണ്ടായിരുന്നുവത്രേ അതില്‍ നിന്നാണ് ഖജുരാഹോ എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത് (നമ്മുടെ കേരളത്തിന്‌ കേരളമെന്ന പേര് ലഭിച്ചത് പോലെ ) പിന്നീട് അജ്ഞാതമായ എന്തോ കാരണങ്ങളാല്‍ വിരലിലെന്നാനാവുന്നവ മാത്രമായി അത് ചുരുങ്ങി .
               പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗസ്നി യുടെ ആക്രമണകാലം വരെ ചന്ദേല രാജാക്കന്മാര്‍ ഇവിടെ ശക്തമായ ഭരണകര്‍ത്താക്കളായിരുന്നു ഗസ്നിയുടെ സമകാലീനനായ അല്‍ ബിരുണി ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഇബന്‍ ബത്തൂത്തയും ഒരു മൈല്‍ നീളമുള്ള തടാകത്തെയും അരികിലായി മുസ്ലിംകളാല്‍ തകര്‍ക്കപ്പെട്ട ശില്പങ്ങള്‍ നിറഞ്ഞ ക്ഷേത്രങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട് .
                ഹിന്ദു മതത്തിന്റെ പുനരുദ്ധാന കലഖട്ടമായ ഒന്‍പതും പത്തും നൂറ്റാണ്ടുകളിലാണ്  ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത് .രാജാക്കന്മാരുടെ പതനത്തോടെ വിസ്മൃതമായി നൂറ്റാണ്ടുകള്‍ കൊടും കാടിനകത്തു കിടക്കാനായിരുന്നു ഈ മനോഹര നിര്‍മ്മിതികളുടെ വിധി . 1838 ല്‍ ടി എസ് ബെര്‍ട്ട് എന്ന ബ്രിട്ടിഷ് എഞ്ചിനീയര്‍ ഇവിടെ എത്തുന്നതോടെ ഖജുരഹോയുടെ ചരിത്രം വീണ്ടുമാരംഭിക്കുന്നു . അത്ഭുതകരമായ ഈ ക്ഷേത്ര നിര്‍മ്മിതിയെ കുറിച്ച് അദ്ദേഹം അധികാരികള്‍ക്ക് അറിവ് നല്‍കി ഇന്ന് ലോക പൈതൃക പട്ടികയിലിടം നേടിയ ഈ ക്ഷേത്ര സമുച്ചയങ്ങള്‍ സൌന്ദര്യാസ്വാദകരുടേയും ചരിത്രാന്വേഷകരുടെയും  ഇഷ്ടകേന്ദ്രമായി മാറി. അതിനാല്‍ തന്നെ റെയില്‍വേ സ്റ്റേഷന്‍,എയര്‍പോര്‍ട്ട് ബസ്സ് സ്റ്റാന്റ് നക്ഷത്ര ഹോട്ടലുകള്‍  എന്നിവയെല്ലാമുള്ള നഗരപ്രതീതി ഉള്ള ഒരു ഗ്രാമമായി മാറി ഖജുരാഹോ
                ബാലസൂര്യനു ബാലിശമായ ചൂടയിരുന്നില്ല ഉണ്ടായിരുന്നത് ഒരു തുള്ളി പോലും വിയര്‍ക്കാത്ത ഉഗ്ര താപം ..
                പ്രദക്ഷിണ വഴിയില്‍ ആദ്യത്തെത് ലക്ഷ്മീ ക്ഷേത്രമായിരുന്നു ഗ്രനൈറ്റിലും സാന്‍ഡസ്ടോനിലും പണിതതാണിവ പടിഞ്ഞാറേക്ക്‌ ദര്‍ശനം കിട്ടുന്ന വിധത്തിലാണ് എല്ലാ ക്ഷ്ത്രങ്ങളുടെയും നിര്‍മ്മിതി .തൊട്ടടുത്താണ് വരാഹക്ഷേത്രം  രണ്ടര മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ ഉയരവുമുള്ള നിറയെ കൊത്തുപണി ചെയ്ത കൂറ്റന്‍ വരാഹ പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിലുള്ളത്  900നും 925നും ഇടയിലായിരുന്നുവത്രേ നിര്‍മിക്കപ്പെട്ടത്













 കല്ലില്‍ കൊത്തിയെടുത്ത കൂറ്റന്‍ തൂണുകള്‍ക്കു മുകളില്‍ താമര പൂക്കള്‍ കൊത്തിയ മേല്‍ക്കൂര .........  ആയിരത്തിലധികം വര്ഷം മുന്‍പ് കൊത്തിയെടുത്തത്



..............അവിശ്വസനീയത്തിന്റെ പാരമ്യത്തിലാണ് വിക്ടോറിയ ....ഞാനും.......... 
                കാന്താരിയ മഹാദേവ ക്ഷേത്രവും ജഗദാമ്പി ക്ഷേത്രവുമാണ് കൂട്ടത്തില്‍ ഏറ്റവും വലുത് ശില്പാലംകൃതമായ ഭിത്തികള്‍ കാലവും കാലത്തിന്റെ കൈത്തെറ്റ് പോലുള്ള ആക്രമകരികളുമേല്പിച്ച പോറലു കല്‍ക്കുമിടയിലും തലയെടുപ്പോടെ നില്‍കുന്ന ക്ഷേത്രത്തില്‍ ഇന്ന് പൂജകളൊന്നും നടക്കുന്നില്ല .
              ഇവിടെ പടുകൂറ്റനൊരു ശിലാഫലകത്തില്‍ വളരെ വടിവൊത്ത അക്ഷരത്തില്‍ എന്തോ എഴുതി വെച്ചിട്ടുണ്ട് ഇന്ന് വരെ ആര്‍ക്കും പിടികൊടുക്കാത്ത ഈ മനോഹര ലിപികള്‍ എന്തയിര്യ്ക്കം സൂചിപ്പിക്കുന്നത് അക്ഷരങ്ങളോ അക്കങ്ങളോ എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത ആ നിഗൂടതയ്ക്ക് മുന്നില്‍ നിസ്സഹായനായി ഞാന്‍ നിന്നു . എന്തായാലും ആയിരത്താണ്ട് മുന്‍പ് ഇത്രയേറെ പുഷ്കലമായ ഒരു ഭാഷ നമ്മുടെ ആ പൂര്വികര്‍ക്കുണ്ടായിരുന്നു എന്നതും അധിനി വേശത്തിന്റെ യും പാലായനത്തിന്റെയും നാളുകളില്‍ നമുക്കത് അന്ന്യമായി എന്നതു എനിക്കു അഭിമാനത്തോടൊപ്പം ദുഖവുമുണ്ടാക്കി. 
                ക്ഷേത്രത്തിനകത്ത് തൂണുകളിലെ പല ശില്പങ്ങളും കാണാനില്ല.. പുഷ്പെന്ദ്രയുടെ അഭിപ്രായത്തില്‍ നൂറ്റാണ്ടുകളുടെ വിസ്മ്ര്തിക്കൊടുവില്‍ പുറം ലോകത്തിന്റെ അറിവിലെക്കെത്തിയ ക്ഷേത്രത്തിലെ പല ഇളകുന്ന മുതലുകളും ചിലര്‍ ഇളക്കി കൊണ്ട് പോയത്രേ   അവരുടെ സ്വകാര്യ ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിനായി ....അമൂല്യമായ ഒട്ടനവധി ശില്പങ്ങള്‍ ഇപ്രകാരം നഷ്ടപ്പെട്ടിട്ടുണ്ടെന്നു അവയെ ഉറപ്പിച്ചു നിര്‍ത്തിയ പോഴികളും വിടവുകളും നിശബ്ദമായി പറയുന്നു
                ഖജുരഹോയെ കുറിച്ച് ആദ്യ കാലങ്ങളില്‍ ഞാന്‍ കേട്ട കഥകളില്‍ രതി ശില്പങ്ങളെ കുറിച്ചുള്ള വര്‍ണനകള്‍ ഉണ്ടായിരുന്നു പച്ചയായ രതി.....എന്റെ കൂട്ടുകാരന് ചമ്മലോട്ടുമുണ്ടയിരുന്നില്ല അവന്‍ എത്രയോ വട്ടം കണ്ടിരിക്കുന്നു ഇത് . പക്ഷെ ഞങ്ങളങ്ങനെയാണോ .. ചിലതൊക്കെ നോക്കാനും പറ്റില്ല നോക്കതിരിക്കാനും പറ്റില്ല ... എങ്ങനെ യായിരിക്കും ഈ ശില്‍പങ്ങളുടെ നിര്‍മാണം ആരുടെയൊക്കെ ഭാവനയയിരിക്കും ......ഒന്ന് സങ്കല്പിക്കുക രതിസാഗരത്തില്‍ ആറാടി നില്‍കുന്ന രണ്ടു പേര്‍ അത് കണ്ടു നാണത്താല്‍  മുഖം തിരിച്ചു നില്‍കുന്ന ഒരാന...! ആനയുടെ മുഖത്തെ ലജ്ജ ...!!! ഞാന്‍ അത്ഭുതത്തോടെ നില്‍കുമ്പോള്‍ പുഷ്പേന്ദ്ര ശില്പങ്ങളെ കുറിച്ച് വചലനവന്‍ തുടങ്ങി 

                രതി ശില്പങ്ങള്‍ക്ക് പല വ്യാഖ്യാനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട് .സന്ദര്‍ശകരുടെ കണ്ണുകളെ പിടിച്ചു നിര്‍ത്തുന്ന ഇവ കാമസൂത്രത്തിലെ വിവിധ ക്രീഡകളെ പ്രതിനിധീകരിക്കുന്നു എന്നാണ് അവയിലൊന്ന് .ആത്മീയത മോക്ഷമാര്‍ഗമായി കണ്ട് കൂടുതല്‍ ജനങ്ങള്‍ ബ്രഹ്മ  ചര്യത്തിലേക്ക് മാറിയത് പ്രതുല്‍പാദന നിരക്കിനെ ബാധിക്കുന്നതായി മനസ്സിലാക്കിയ രാജാക്കന്മാര്‍ ഭക്തിക്കും രതിക്കും  തുല്ല്യ പ്രാധാന്യം നല്‍കാനായിരുന്നുവത്രേ ഈ രതി ശില്പങ്ങള്‍ കൊത്തി വെച്ചത്  ...എന്തായിരുന്നാലും അംഗ ലാവണ്യവും ഭാവ തീവ്രതയും നിറഞ്ഞ ഈ രതി ശില്പങ്ങള്‍ ഒരു ഫ്ലാഷ് മെമ്മറിയും എന്റെ മനസ്സും നിറച്ചിരുന്നു .
                വ്യാളിയുമുണ്ട് കൂട്ടത്തില്‍ എന്റെ കൂട്ടുകാരന്റെ അതിശയോക്തി കലര്‍ന്ന വിവരണം  അത്തരത്തിലുള്ള ജീവികള്‍ അന്നുണ്ടയിരിക്കമെന്നയിരുന്നു വേറിട്ട ഒരു ശില്‍പം ചൂണ്ടി ക്കാണിച്ചു അവന്‍ ഒരു ഒട്ടകതിന്റെതയിരുന്നു അത് ,ആ കാല ഘട്ടത്തില്‍  ഒട്ടകം അവിടെ ഉണ്ടായിരുന്നില്ലത്രേ അത് കൊണ്ടയിരിക്കാം അതിന്റെ കാലുകള്‍ അനയുടെതിന് സമാനമായിട്ടാണ് കൊത്തി വെച്ചിരിക്കുന്നത് .
                വെയിലിനു ചൂട് കൂടി ക്കൊണ്ടിരിക്കുകയാണ്‌ .വിക്ടോറിയ ശരിക്കും തളര്‍ന്നു .ഇന്നലെ രാത്രി ട്രെയിനിന്റെ ജനറല്‍ കമ്പര്‍ത്മെന്റില്‍ ഇരിപ്പിടം കിട്ടിയെങ്കിലും അവള്കുറങ്ങാന്‍ പറ്റിയില്ല..... ചിത്രഗുപ്തന്റെ ക്ഷേത്ര വരാന്തയില്‍ കൊണ്ട് വന്ന വെള്ളവും കുടിച്ചു അവളൊന്നു വിശ്രമിച്ചു
                ..കൂട്ടുകാരന്റെ ഹിന്ദി ഞാന്‍ പഠിച്ചോ?.. അവന്‍ പറയുന്നതെല്ലാം എനിക്കിപ്പോ മനസ്സിലാവുന്നുണ്ട് .
             
പുറത്തു മഹുവ മരത്തിന്റെ ചുവട്ടില്‍ ഞാനും അവനുമിരുന്നു ....മഹുവ... ഇതെവിടെയോ കേട്ടിട്ടുണ്ട് റോഡരികിലെ എണ്ണിയാല്‍ തീരാത്ത മരങ്ങള്‍ മുഴുവന്‍ ഇത് തന്നെയാണ് ഓര്‍മയില്‍ പരതിക്കിട്ടാത്ത ഉത്തരം തന്നതും അവന്‍ തന്നെയാണ്. മഹുവ മദ്യുണ്ടാക്കാന്‍ ഉപയോഗിക്കുമാത്രേ .... നമ്മുടെ നാട്ടില്‍ കള്ളുഷാപ്പ്  പോലെ  മഹുവഷാപ്പ് ....രാവിലെ ഇതിന്റെ പൂക്കള്‍ ശേഖരിക്കാന്‍ ആള്‍ക്കാരുടെ തിരക്കയിരിക്കുമത്രേ ..ഈ പൂക്കള്‍ വാറ്റി യാണ് മഹുവാ മദ്യമുണ്ടാക്കുന്നത്.... തിരിച്ചു വരുമ്പോള്‍ ഒരു ചെറിയ കുപ്പി മഹുവ എന്റെ ബാഗില്‍ സ്ഥാനം പിടിച്ചിരുന്നു....പ്രായമേറിയ മറ്റൊരു 
വൃക്ഷവുമുണ്ടായിരുന്നു അരികില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ആ മരത്തിന്റെ കുറച്ചു വിത്തുകള്‍ ഞാന്‍ ശേഖരിച്ചു  നമ്മുടെ നാടിന്‍റെ പച്ചപ്പില്‍ അത് വളരുന്നതും എന്റെ ഖജുരാഹോ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ അതിന്റെ തണലില്‍ ഞാന്‍ അയ വിറ ക്കുനതും സ്വപ്നം കണ്ടു കൊണ്ട് ...

             



  എന്റെ സംശയങ്ങള്‍ തീരുന്നേയില്ല മുപ്പതു മീറ്ററിലധികം ഉയരവും ടണ്‍ കണക്കിന് ഭാരവുമുള്ള ഈ കെട്ടിടങ്ങള്‍ എങ്ങനെയായിരിക്കാം നിര്‍മ്മിച്ചത്‌ .?..  നാലു കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു ക്ഷേത്രത്തിന്റെ ഉദ്ഖനനത്തില്‍ നിന്നാണ് ആ രഹസ്യം അനാവരണം ചെയ്യപ്പെട്ടത് അടിത്തറ പനിതത്തിനു ശേഷം ചുറ്റിലും മണ്ണ് നിറയ്ക്കു മത്രേ അതിനുമുകളില്‍ വീണ്ടും പണിയും വീണ്ടും മണ്ണ് നിറയ്ക്കും കൂറ്റന്‍ കല്ലുകള്‍ ആനയും മനുഷ്യരും ചേര്‍ന്ന് ഇതിനു മുകളിലേക്ക് വലിച്ചു കയറ്റും .ഒടുവില്‍ ക്ഷേത്ര മകുടം കൂടി ഉറപ്പിക്കുന്നതോടെ ഇതിനെ പൊതിഞ്ഞ മണ്ണ് നീക്കം ചെയ്യും മണ്ണിനടിയില്‍ നിന്ന് ക്ഷേത്രം വീണ്ടെടുക്കപ്പെടും....!  അത്ഭുതകരമായ മറ്റൊന്ന് കല്ലുകള്‍ക്കിടയില്‍ വിടവുകളോന്നും ദൃശ്യമല്ലെന്നതാണ് അത്ര കണിശമായി അവ ചേര്‍ത്തു വച്ചിരിക്കുന്നു 
                ഞാനാദ്യമേ പറഞ്ഞല്ലോ ഞങ്ങളവിടെ എത്തിയത് ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നുവെന്ന്.. അതിനാല്‍ തന്നെ ഭക്ഷണം ...?കാര്യം പുഷ്പെന്ദ്രയെ അറിയിച്ചപ്പോള്‍ പെട്ടന്ന് മറുപടിയും വന്നു സമരം കാരണം ഹോട്ടലോന്നും തുറക്കില്ല ഭക്ഷണം ഞാനെന്റെ വീട്ടില്‍ തയ്യാറാക്കിയിട്ടുണ്ട് .നടക്കേണ്ട ദൂരം മാത്രമേ ഉള്ളൂ ....ഇനി ഒരു ക്ഷേത്രവും കൂടി കണ്ടിട്ടാവാം അത് .
              മതന്ഗെശ്വര ക്ഷേത്രത്തിലേക്കുള്ള വഴിയിലായിരുന്നു ഭൈരവ പ്രതിമ ഉള്ളത് 
വെസ്റ്റേണ്‍ ഗ്രൂപ്പ്‌ ഓഫ് റെമ്പ്ള്‍സിന്റെ മതില്കെട്ടിനരികിലായിട്ടാണ്  മതന്ഗെശ്വര ക്ഷേത്രം. ഇന്ന് പൂജകളും ചടങ്ങുകളും നടക്കുന്ന ഏക ക്ഷേത്രമാണിത്900ത്തിനും  925 നുമിടയിലായി  പണിത ഈ ക്ഷേത്രത്തില്‍ കൂറ്റന്‍  ശിവലിംഗ മുണ്ട് പതിനെട്ടടി ഉയരവും ക്ഷേത്രത്തിനകം പൂര്‍ണമായും നിറഞ്ഞ പതിനെട്ടടി 
വ്യാസമുള്ള ഗൌരി പാതയും ഉള്ള ഈ ശിവലിംഗം മഹാ ശിവരാത്രി ദിവസം നിറയെ ചന്ദനം പൂശി പുഷ്പാലം കൃതമാക്കുമ ത്രേ ക്ഷേത്രത്തിനകത്തെ പൂജാരി കുങ്കുമവും പുഷ്പങ്ങളും തീര്‍ഥവും പ്രസാദമായി തന്നു


              ആദ്യം പൂരി ഉരുളക്കിയ്ഴങ്ങു കറിയും സലാഡും  പിന്നെ ചപ്പാത്തി അവന്റെ അമ്മയും അനിയത്തിയും മത്സരിച്ചു വിലംബിതന്ന ആ സ്നേഹത്തിനു എങ്ങനെയാണീശ്വരാ നന്ദി പറയുക .വിക്ടോറിയയും അടുക്കളയില്‍ ചപ്പാത്തി ചുടാന്‍ കയറി എന്റെ വീട്ടില്‍ നിന്നും രണ്ടായിരം കിലോമീറ്റര്‍ അകലെ ഫേസ് ബുക്കില്‍ പരിചയപ്പെട്ട കൂട്ടുകാരന്‍ അവന്റെ ചെറിയ വീട് പൂര്‍ണമായും പിടി തരാത്ത  ഭാഷ.... പക്ഷെ സ്നേഹത്തിനും സൌഹൃദത്തിനും അകലങ്ങളെയും അതിര്‍ത്തികളേയും പരിമിതികളെയും അലിയിച്ചു കളയാനുള്ള അപര ശക്തി ഞാനനുഭവിക്കുകയായിരുന്നു...
                ആ കുടുമ്പത്തിന്റെ സുരക്ഷിതത്വത്തില്‍ വിക്ടോറിയയെ ഏല്പിച്ചു ഞങ്ങള്‍ ബസ്സ്‌ സ്റ്റാന്റ്ലേക്കിറങ്ങി .തിരിച്ചു പോരാനുള്ള ടിക്കറ്റ്‌ റിസര്‍വേഷന്‍ കിട്ടുമോ എന്നന്വേഷിക്കനായിരുന്നു നിരാശയായിരുന്നു ഫലം ...
                ഉച്ചസൂര്യന്‍ എന്റെ അസ്ഥികളെ വരെ പൊള്ളിക്കാന്‍ തുടങ്ങിയിരുന്നു  നാടിന്‍റെ നന്മ പോലെ വഴിയോരങ്ങളില്‍ വലിയ മണ്‍കലങ്ങളില്‍ നിറച്ച വെള്ളം എത്ര കുടിച്ചിട്ടും എനിക്ക് മതിയായില്ല . ചെറിയ ടൌണില്‍ സമരത്തിന്റെ പ്രസംഗം നടക്കുന്നു .നമ്മുടെ നാട്ടിലെത് പോലെ അല്ല സംസാരിക്കാന്‍ ബഹു മടിയന്മാരായ നേതാക്കള്‍ ഇനി നിങ്ങള്‍ പറ നിങ്ങള്‍ പറ എന്ന് പറഞ്ഞു മൈക്ക് കൈ മാറുന്നത് എനിക്ക് ചിരിക്കാന്‍ വക നല്‍കി .
               വീട്ടിലെത്തുബോഴേക്കും വിക്ടോറിയ പാചകവും കഴിഞ്ഞു ഉറക്കത്തിലായിരുന്നു ... വൈകീട്ട് പതിനാറു പേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന ഓട്ടോ റിക്ഷയില്‍ .... (ഏയ്‌ അത്ര വലുതൊന്നുമല്ല സാധാരണ ഓട്ടോറിക്ഷ .... അതാണവിടത്തെ ഷെയര്‍ ഓട്ടോ ) റെയില്‍വേ സ്റ്റേഷനിലേക്ക്  ജാന്‍സി യിലേക്ക് സീറ്റ് കിട്ടിയിരുന്നു കൂടെയിരുന്ന ഖജുരാഹോ ചേച്ചിയും വിക്ടോറിയ യും തമ്മില്‍ സംസാരിക്കുന്നതും കേട്ട് ഞാന്‍ നന്നായുറങ്ങി .. ട്രെയിനിറങ്ങുമ്പോള്‍ ആ ചേച്ചി തന്ന യാത്ര മംഗളങ്ങളുടെ ഊഷ്മളതയും സ്നേഹവും ഈ യാത്രയെ പൂര്‍ണതയിലെ ത്തിച്ചിരുന്നു ......................... 

No comments:

Post a Comment